റാസല്‍ഖൈമ: വിനോദയാത്രക്കിടെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന ഏഴ് യൂറോപ ്യന് സഞ്ചാരികളെ രക്ഷാ സേന രക്ഷപ്പെടുത്തിയതായി റാക് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്ര ിഗേഡിയര് ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി അറിയിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം 7.30ഓടെയായിരുന്നു സംഭവം. പ്രക്ഷുബ്ധമായ കടലില്‍ ഉയര്‍ന്ന തിരമാലകളില്പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. 30 മുതല്‍ 40 വരെ പ്രായമുള്ള വിനോദ സഞ്ചാരികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അപകട സ്ഥലത്തത്തെിയ കോസ്റ്റ് ഗാര്‍ഡ് സേനയും ആംബുലന്‍സ് പാരാ മെഡിക്കല്‍ വിഭാഗവും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ബോട്ടില്‍ നിന്ന് ഏഴ് പേരെയും കരക്കെത്തിച്ചത്. പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ഇവര്‍ സുരക്ഷിതരാണെന്നും അബ്ദുല്ല ഖമീസ് പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും രക്ഷാ സേനയുടെ കാര്യക്ഷമതയാര്‍ന്ന പ്രകടനമാണ് യൂറോപ്യന്‍ സഞ്ചാരികളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചതെന്ന് ഡോ. ബ്രിഗേഡിയര്‍ ജനറല്‍ അല്‍ ഹുമൈദി പറഞ്ഞു. അസ്ഥിര കാലാവസ്ഥ സമയങ്ങളില്‍ തീരങ്ങളിലും മല നിരകളിലേക്കുമുള്ള വിനോദ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സമയോചിതമായ ഇടപെടലിലൂടെ തങ്ങളെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച റാക് പൊലീസിന് രക്ഷപ്പെട്ട യൂറോപ്യന്‍ സഞ്ചാരികള്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.