ഗിന്നസ് വേൾഡ് റെക്കോഡ് വിനി ഇന്റർനാഷനൽ
പ്രതിനിധികൾ സ്വീകരിക്കുന്നു
ദുബൈ: പ്രശസ്ത ബോഡി സ്പ്രേ ബ്രാൻഡുകളായ റിയൽമാൻ, ഓസം എന്നിവയുടെ നിർമാതാക്കളായ വിനി ഇന്റർനാഷനലിന് ‘ഒരേസമയം ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച ബോഡി സ്പ്രേ’ എന്ന വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഈ റെക്കോഡ് ഇവന്റിൽ 2000ത്തിലധികം പേർ പങ്കെടുത്തു. പങ്കെടുത്തവർ ഒരുമിച്ചാണ് റെക്കോഡ് കൈവരിച്ചത്. അവതാരകൻ മിഥുൻ രമേശ് ചടങ്ങിൽ ആങ്കറായിരുന്നു.
ഗിന്നസ് വേൾഡ് റെക്കോഡ് ഉദ്യോഗസ്ഥൻ സ്ഥലത്ത് നേരിട്ട് പരിശോധിച്ച് റെക്കോഡ് സ്ഥിരീകരിക്കുകയും തുടർന്ന്, വിനി ഇന്റർനാഷനൽ പ്രതിനിധികളായ ജഗദീഷ് മങ്ങാട്ട്, ഷൈജൻ ജോർജ്, രാകേഷ് പുരോഹിത് എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ നാഴികക്കല്ല് പിന്നിടാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും വ്യക്തിത്വത്തിന്റെയും പുതുമയുടെയും ആഘോഷമാണ് റിയൽമാൻ, ഓസം ബ്രാൻഡുകളെന്നും വിനി ഇന്റർനാഷനലിന്റെ ഇന്റർനാഷനൽ സെയിൽസ് ഡയറക്ടർ സമീർ ഭട്ടാചാർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.