ദുബൈ: കേരളപ്പിറവി ദിനത്തിൽ യു.എ.ഇ വിളയൂർ പ്രവാസി കൂട്ടായ്മ ദുബിസ് എഫ്.സി വിളയൂർ ദു ബൈ ഫുട്ബാൾ കോർണർ കോർട്ട് മൈതാനത്ത് സംഘടിപ്പിച്ച വിളയൂർ പഞ്ചായത്ത് പ്രീമിയർ ലീഗ് 2019 സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ അല്ലബീബ് കെ.എഫ്.സി അഭിലാഷ് കുപ്പൂത്ത് ജേതാക്കളായി. വിവിധ വിഭാഗങ്ങളിലെ മികച്ച കളിക്കാരായി സൈദ്, സഫ്വാൻ, ബഷീർ, ഇഖ്ബാൽ ബാബു, ഷബീബ് എന്നിവരെ തെരഞ്ഞെടുത്തു.
വിജയികൾക്ക് ആർ.എഫ് കംബൈൻ ഗ്രൂപ് എം.ഡി ഷംസുദ്ദീൻ നെല്ലറ, ദുബിസ് ഗ്രൂപ് പ്രതിനിധി നിസാർ ദുബിസ്, സീബേർഡ് ഗ്രൂപ് പ്രതിനിധി മജീദ് ഓടുപാറ, അൽ ബർഷ ടൈപ്പിങ് സെൻറർ ഉടമ ഷരീഫ് വളപുരം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഫിറോസ് കുന്നംപറമ്പിൽ മുഖ്യാതിഥിയായി. യു.എ.ഇ വിളയൂർ പ്രവാസി കൂട്ടായ്മ പ്രസിഡൻറ് അബൂബക്കർ, ജനറൽ സെക്രട്ടറി സൽമാൻ പി.സി, ഭാരവാഹികളായ വി.ടി ഫിറോസ്, എം.ടി നൗഷാദ് എന്നിവർ സംബന്ധിച്ചു.
വിളയൂർ പഞ്ചായത്തിലെ മികച്ച എട്ട് സെവൻസ് ടീമുകളെ പങ്കെടുപ്പിച്ചായിരുന്നു ടൂർണമെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.