ഷാർജ: ബാങ്കുകളുടെ വാരാന്ത്യങ്ങളും പൊതു അവധി ദിവസങ്ങളും ചൂഷണംചെയ്ത് വാഹന ഇടപാട് തട്ടിപ്പു നടത്തുന്നവരുടെ വലയിൽ വീഴാതിരിക്കാൻ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്. ബാങ്കുകളുടെ അവധി ദുരുപയോഗം ചെയ്താണ് പുതിയ തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. കാർ വിൽപനക്കാരെയാണ് ഇവർ ഈ രീതിയിൽ കബളിപ്പിക്കുന്നത്.
അവധിദിവസങ്ങളിൽ തട്ടിപ്പുകാർ വിൽപനക്കാരുമായി കാർ ഓട്ടോ വെബ്സൈറ്റിൽ ആശയവിനിമയം നടത്തുകയും വ്യാജ ഇടപാടുകൾ നടത്തുകയും ചെയ്യും. കാർ വാങ്ങുന്നതിനായി വിൽപനക്കാരന് ബാങ്കിൽ ഒരു ചെക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും നിക്ഷേപകപ്രക്രിയ പ്രോസസിങ്ങിലാണെന്നും സൂചിപ്പിച്ച് ഒരു മെസേജ് ലഭിക്കും.
ഈ മെസേജിന്റെ അടിസ്ഥാനത്തിൽ വിൽപനക്കാരൻ വാഹനം കൈമാറും. ബാങ്ക് അവധിയായതിനാൽ ചെക് പാസാക്കാൻ കഴിയില്ലെന്ന് വിശ്വസിച്ചായിരിക്കും ഇവർ ഇടപാട് നടത്തുക. ബാങ്ക് അവധി കഴിഞ്ഞാവും താൻ തട്ടിപ്പിനിരയായി എന്ന് വിൽപനക്കാരൻ തിരിച്ചറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.