അപകടത്തിൽ പരിക്കേറ്റവരെ ഒമാൻ പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നു
ദുബൈ: ഒമാനിലെ ദോഫാറിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മഖ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മൂന്ന് യു.എ.ഇ പൗരന്മാരും രണ്ട് ഒമാൻ പൗരന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒമ്പത് യു.എ.ഇ സ്വദേശികളും രണ്ട് ഒമാനികളും ഉൾപ്പെടും.
ഇവരിൽ അഞ്ചുപേർ കുട്ടികളാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുംറൈത്ത് ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ആഴ്ച ഒമാനിൽ ബസ് അപകടത്തിൽപെട്ട് മൂന്നു കുട്ടികളും ഡ്രൈവറും മരണപ്പെട്ടിരുന്നു. ഇസ്കി ഗവർണറേറ്റിലെ അൽ റുസൈസ് മേഖലയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.