കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിന്‍റെ ഉപഹാരം പ്രസിഡന്‍റ് കെ.സി. അബൂബക്കർ വേദമൂർത്തിക്കു കൈമാറുന്നു
ദുബൈ: നാലര പതിറ്റാണ്ടിന്‍റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജൈറയിലെ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായ എൻജിനീയർ വേദമൂർത്തിക്ക് യാത്രയയപ്പ് നൽകി. ഫുജൈറ സോഷ്യൽ ക്ലബ് മുൻ പ്രസിഡൻറും ഇപ്പോൾ അഡ്വൈസറുമായ എൻജിനീയർ വേദമൂർത്തിക്ക് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബാണ് ഊഷ്മളമായ യാത്രയയപ്പ് ഒരുക്കിയത്. കൽബ ക്ലബുമായി ദീർഘകാലത്തെ ആത്മബന്ധമായിരുന്നു അദ്ദേഹത്തിനെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്ലബ് പ്രസിഡന്‍റ് കെ.സി. അബൂബക്കർ പറഞ്ഞു. ജനറൽ സെക്രട്ടറി എൻ.എം. അബ്ദുസമദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് വി.ഡി. മുരളീധരൻ, ജോ. സെക്രട്ടറി ടി.പി. മോഹൻദാസ്, ട്രഷറർ ആന്‍റണി സി. എക്സ്, സൈനുദ്ദീൻ നാട്ടിക, സുബൈർ എടത്തനാട്ടുകര, അജ്മൽ അഹമ്മദ്, അബ്ദുൽകലാം, സി.കെ. അബൂബക്കർ, വി.കെ. ആന്‍റോ തുടങ്ങിയവർ സംസാരിച്ചു. കൽബ ക്ലബിന്‍റെ സ്നേഹോപഹാരം പ്രസിഡന്‍റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.