അബൂദബി: യു.എ.ഇയിൽ മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി സെപ്റ്റംബർ മധ്യം മുതൽ വ്യവസായ^വാണിജ്യ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കും. ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്.ടി.എ) വെബ്സൈറ്റിലെ ഇ^സേവനങ്ങൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആഗസ്റ്റ് രണ്ടാം പകുതിയിൽ എഫ്.ടി.എ വെബ്സൈറ്റ് ആരംഭിക്കും. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഇൗ വെബ്സൈറ്റ് പ്രവർത്തിക്കും. യു.എ.ഇയിലെ നികുതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്സൈറ്റിലുണ്ടാകും.
രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായാലുടൻ നികുതി കാലയളവ്, നികുതി റിേട്ടൺ സമർപ്പണം, നികുതിയടവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിക്കും. ഈ വര്‍ഷം അവസാന പാദത്തിൽ എക്സൈസ് നികുതിയും നിലവില്‍ വരും. അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ശില്പശാലയിൽ എഫ്.ടി.എ അധികൃതരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്ര സംവിധാനത്തോടു കൂടിയുള്ളതായിരിക്കും ഒാൺലൈൻ രജിസ്ട്രേഷനെന്ന് അധികൃതർ വ്യക്തമാക്കി.രജിസ്ട്രേഷൻ, നികുതി റിേട്ടൺ സമർപ്പണം, നികുതിയടവ് എന്നിവക്ക് ഇലക്ട്രോണിക് രീതിയിലുള്ള സമഗ്ര നികുതി വ്യവസ്ഥ സംവിധാനം എഫ്.ടി.എ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കയറ്റുമതി നികുതി കൈകാര്യം ചെയ്യുന്നതിന് കസ്റ്റംസ് വകുപ്പുകൾ പോലുള്ള സർക്കാർ സ്ഥാപനങ്ങളെ ബന്ധിപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നികുതി നിരക്കാണ് യു.എ.ഇ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനി പറഞ്ഞു. ഉൽപന്നസേവന വിതരണത്തിന് അഞ്ച് ശതമാനമാണ് നികുതി ഇൗടാക്കുക. നികുതി നിയമങ്ങളും നടപടികളും ലളിതവും സുഗമവുമാണ്. വിവിധ അന്താരാഷ്ട്ര നടപടികൾ അവലോകനം ചെയ്തും പഠനം നടത്തിയും വികസിപ്പിച്ചതാണ് ഇത്.
നിയമപരമായി നികുതി സംവിധാനം ക്രമീകരിക്കുന്നതിൽ യു.എ.ഇ വളരെ മുന്നേറിയിരിക്കുന്നുവെന്നും ഇത് ലോകത്തിലെ ഏറ്റവും മികച്ച സംവിധാനമായി മാറിയിരിക്കുന്നുവെന്നും ഖാലിദ് അലി ആൽ ബുസ്താനി അഭിപ്രായപ്പെട്ടു. നികുതി നിയമങ്ങൾക്കും നയങ്ങൾക്കും ചുമതലപ്പെടുത്തപ്പെട്ട ധനകാര്യ മന്ത്രാലം നേരെത്ത തന്നെ ഇതു സംബന്ധിച്ച നിയമം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ നികുതി സമ്പ്രദായം രാജ്യത്തിെൻറ മത്സരക്ഷമതയെ ഒരു തരത്തിലും ബാധിക്കില്ല. കാരണം ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നികുതി ഇൗടാക്കുന്ന സംവിധാനമാണിത്. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും യു.എ.ഇ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ഉയർന്ന സന്തോഷം കൈവരിക്കാനുമുള്ള ശ്രമങ്ങളെ ഇത് പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ഖാലിദ് അലി ആൽ ബുസ്താനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.