അബൂദബി: എമിറേറ്റിലെ വാലെ പാര്‍ക്കിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് അംഗീകൃത ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്ന് സംയോജിത ഗതാഗതകേന്ദ്രം നിര്‍ദേശം നല്കി. ലൈസന്‍സ് ഇല്ലാതെയോ നിലവിലുള്ള ലൈസന്‍സ് ദുരുപയോഗം ചെയ്തോ പ്രവര്‍ത്തിക്കുന്ന വാലെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംയോജിത ഗതാഗതകേന്ദ്രത്തിന്റെ നോട്ടീസില്‍ പറയുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി കേന്ദ്രത്തില്‍നിന്നുള്ള പരിശോധന സംഘങ്ങള്‍ സന്ദര്‍ശനം നടത്തുകയും ബോധവത്കരണ കാമ്പയിനുകള്‍ നടത്തുകയും ചെയ്യും.
ഹോട്ടലുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, വാലെ പാര്‍ക്കിങ് സേവനദാതാക്കള്‍ തുടങ്ങിയവ സ്ഥാപനങ്ങളോട് അവര്‍ക്കുള്ള പെര്‍മിറ്റിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി അംഗീകൃത വാലെ പാര്‍ക്കിങ് സേവനം ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളെ അധികൃതര്‍ ഓര്‍മപ്പെടുത്തുകയും ചെയ്തു. അനധികൃത വാലെ പാര്ക്കിങ്ങുകളെക്കുറിച്ചോ വാലെ പാര്‍ക്കിങ്ങിലെ നിയമലംഘനങ്ങളെക്കുറിച്ചോ അംഗീകൃത ചാനലുകളിലൂടെ അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.