റാസല്‍ഖൈമ: കേരള സമാജം വനിതാ വിഭാഗത്തിെൻറ ആഭിമുഖ്യത്തില്‍ ‘വളകിലുക്കം’ എന്ന പേരി ല്‍ വനിതാ ദിനാഘോഷം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടുത്ത മാസം അഞ്ചിന് നടക്കുന്ന ആഘോഷ പരിപാടിയുടെ പ്രചരണാര്‍ഥം ഇറക്കിയ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ അസോ. പ്രസിഡൻറ് എസ്.എ. സലീം നിര്‍വഹിച്ചു. കേരള സമാജം വനിതാ വിഭാഗം പ്രസിഡൻറ് മിനി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൂന്ന് കുടുംബങ്ങള്‍ക്ക് യാത്രയയപ്പ് നല്കി. പ്ലസ് ടു പരീക്ഷയില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് പ്രശസ്തി ഫലകം സമ്മാനിച്ചു.
നാസര്‍ അല്‍മഹ, അജയ്കുമാര്‍, ഷാനവാസ് ഉസ്മാന്, റഹീം, നാസര്‍ അല്‍ദാന, ആരിഫ് കുറ്റ്യാടി, അയൂബ് കോയഖാന്‍ എന്നിവര്‍ സംസാരിച്ചു. സൗദ അയൂബ് സ്വാഗതവും അഷ്റഫ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.