ദുബൈ: യു.എ.ഇയിലെ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘത്തിന്റെ ഈ വർഷത്തെ ഓണം, ഈദ് ആഘോഷമായ പൊന്നോണ നിലാവ് 2024 ഒക്ടോബർ ആറിന് ദുബൈ ഊദ് മേത്ത പാകിസ്താൻ അസോസിയേഷൻ ഹാളിൽ വെച്ച് ആഘോഷിക്കും.
ഗായകരായ ശിഖ പ്രഭാകർ, ഫൈസൽ റാസി എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ബാൻഡായ ഉറുമിയുടെ യു.എ.ഇയിലെ ആദ്യ ലൈവ് പ്രകടനം, ശിങ്കാരിമേളം തുടങ്ങിയ കേരളീയ കലകളും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ വടക്കാഞ്ചേരി സുഹൃദ് സംഘം പ്രസിഡന്റ് ഫിറോസ് ഖാൻ അധ്യക്ഷത വഹിക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം നിർവഹിക്കും. ഡബ്ല്യു.എസ്.എസ് ജനറൽ സെക്രട്ടറി ലിയോ തോമസ് സ്വാഗതവും ട്രഷറർ ജാഫർ നന്ദിയും പറയും. പൊന്നോണ നിലാവ് കൺവീനർ അബ്ദുൽ ജലീൽ, ചാരിറ്റി കൺവീനർ സുരേഷ് ബാബു എന്നിവർ ആശംസകൾ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.