ദുബൈ: യു.എ.ഇയിൽ ഉപയോഗിക്കാത്ത സന്ദർശക വിസ റദ്ദാക്കിയില്ലെങ്കിൽ തുടർയാത്രകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് നിർദേശം. സന്ദർശക വിസ എടുത്തശേഷം യാത്ര ചെയ്യുകയോ വിസ റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ വീണ്ടും വിസയെടുക്കാൻ കഴിയില്ലെന്നും ട്രാവൽ ഏജന്റുമാർ അറിയിച്ചു. സന്ദർശക വിസക്കാർ വിസ അനുവദിച്ച് ഒരു മാസത്തിനുള്ളിൽ രാജ്യത്ത് പ്രവേശിച്ചിരിക്കണമെന്നാണ് നിയമം. ഈ സമയത്തിനുള്ളിൽ രാജ്യത്ത് പ്രവേശിക്കാത്തവർക്കാണ് പുതിയ നിർദേശം ബാധകമാകുക.
ഇത്തരക്കാർ വീണ്ടും വിസയെടുക്കണമെങ്കിൽ 200-300 ദിർഹം അടച്ച് പഴയ വിസ റദ്ദാക്കണം. നേരത്തേ സന്ദർശക വിസ തനിയെ റദ്ദാകുമായിരുന്നു. എന്നാൽ, ഇത് നിർത്തലാക്കി. നിശ്ചിത സമയത്ത് രാജ്യത്ത് എത്താൻ പറ്റാത്തവർക്ക് 200 ദിർഹം നൽകി വിസ കാലാവധി നീട്ടാനും അവസരമുണ്ട്. 90 ദിവസം വരെ ഇത്തരത്തിൽ വിസ നീട്ടിക്കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.