നേപ്പാളിൽ ‘യു.എ.ഇ എയ്ഡ് ഏജൻസി’ വഴി അടിയന്തര സഹായങ്ങൾ എത്തിക്കുന്നു

നേപ്പാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി യു.എ.ഇ

ദുബൈ: നേപ്പാളിലുണ്ടായ മഹാദുരന്തത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് ‘യു.എ.ഇ എയ്ഡ് ഏജൻസി’ വഴി അടിയന്തര സഹായങ്ങൾ എത്തിക്കുന്നത് യു.എ.ഇ തുടരുന്നു. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ടവർക്ക് ആവശ്യമായ ആശ്വാസനടപടികളും പുനരധിവാസ പ്രവർത്തനങ്ങളും തടസ്സമില്ലാതെ എത്തിക്കാനാണ് യു.എ.ഇ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്‍റെ പ്രത്യേക നിർദേശപ്രകാരം ഒരുകോടി യു.എസ് ഡോളറാണ് ദുരിതാശ്വാസ നിധിയായി അനുവദിച്ചിരിക്കുന്നത്.

അപകടത്തിൽപ്പെട്ട മേഖലകളിൽ ഭക്ഷണക്കിറ്റുകൾ, താൽക്കാലിക പാർപ്പിട സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ ആശ്വാസസാമഗ്രികളുടെ വിതരണം യു.എ.ഇ സംഘം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നേപ്പാൾ സർക്കാരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും ചേർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ പരിശോധന നടത്താനും തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യു.എ.ഇയുടെ പ്രത്യേക സംഘം സജീവമായി പ്രവർത്തിക്കുന്നുണ്ട്. ദുരന്തബാധിതർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ഉൾപ്പെടെയുള്ള വിപുലമായ സേവനങ്ങളാണ് യു.എ.ഇ സംഘം അവിടെ ലഭ്യമാക്കുന്നത്.

Tags:    
News Summary - UAE Intensifies Relief Operations in Nepal Following Major Disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.