യു.എ.ഇ, തുർക്കിയ പ്രസിഡന്‍റുമാർ ഫോണിൽ ചർച്ച നടത്തി
അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനും ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുമാണ് പ്രാഥമികമായി ചർച്ച നടന്നത്. രാജ്യങ്ങളുടെ വികസന മുൻഗണനകളും ജനങ്ങളുടെ ക്ഷേമവും മുൻനിർത്തിയുള്ള സഹകരണത്തിന് ഇരുനേതാക്കളും സന്നദ്ധത അറിയിച്ചു.
സംഭാഷണത്തിനിടയിൽ പശ്ചിമേഷ്യയിലെ നിലവിലെ പ്രാദേശിക സംഭവവികാസങ്ങളും മറ്റ് തന്ത്രപ്രധാന വിഷയങ്ങളും ഇരു പ്രസിഡന്‍റുമാരും വിലയിരുത്തി. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിലവിൽ നടക്കുന്ന ശ്രമങ്ങൾ സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ വിഷയമായി.
മിഡിലീസ്റ്റിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ഇരുനേതാക്കളും അടിവരയിട്ടു പറഞ്ഞു. മേഖലയിലെ മുഴുവൻ ജനങ്ങളുടെയും നന്മക്കായി ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിന് സംയുക്ത പരിശ്രമങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.