ദേശീയദിനം: ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ കമ്യൂണിറ്റി വര്‍ക്ക്‌ഷോപ്പുകള്‍
അബൂദബി: യു.എ.ഇയുടെ 55ാമത് ദേശീയദിനം (ഈദ് അല്‍ ഇത്തിഹാദ്) ആഘോഷങ്ങളുടെ ഭാഗമായി താമസക്കാര്‍ക്ക് തങ്ങളുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനും ആഘോഷങ്ങളുടെ രൂപരേഖ തയാറാക്കുന്നതില്‍ പങ്കാളികളാകാനും അവസരം. ഇതിനായി സെപ്റ്റംബര്‍ 10 മുതല്‍ രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി എട്ട് കമ്യൂണിറ്റി വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു.
ഫുജൈറ: സെപ്റ്റംബര്‍ 10, 11, റാസല്‍ഖൈമ: സെപ്റ്റംബര്‍ 12, ഷാര്‍ജ: സെപ്റ്റംബര്‍ 13, അജ്മാന്‍: സെപ്റ്റംബര്‍ 14, ഉമ്മുല്‍ ഖുവൈന്‍: സെപ്റ്റംബര്‍ 15, ദുബൈ: സെപ്റ്റംബര്‍ 18, 19, അല്‍ ഐന്‍: സെപ്റ്റംബര്‍ 20, 21, അബൂദബി: സെപ്റ്റംബര്‍ 23, 24 എന്നിങ്ങനെയാണ് വര്‍ക്ക്ഷോപ്പ് ഷെഡ്യൂള്‍. താൽപര്യമുള്ളവര്‍ ഈദ് അല്‍ ഇത്തിഹാദിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ അവസാന തീയതി: സെപ്റ്റംബര്‍ 8, ചൊവ്വാഴ്ച. അപേക്ഷകള്‍ കമ്മിറ്റി പരിശോധിച്ച ശേഷം തിരഞ്ഞെടുക്കപ്പെടുന്നവരെ ഈദ് അല്‍ ഇത്തിഹാദ് സംഘാടകര്‍ നേരിട്ട് ബന്ധപ്പെടും. സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
എല്ലാവരുടെയും ആശയങ്ങളും ഓര്‍മകളും പങ്കുവെച്ചുകൊണ്ട് ആഘോഷങ്ങളെ കൂടുതല്‍ ജനകീയമാക്കുകയാണ് ഈ വര്‍ക്ക്ഷോപ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് 55ാമത് ഈദ് അല്‍ ഇത്തിഹാദ് സ്ട്രാറ്റജിക് ആന്റ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടര്‍ ഈസ അല്‍ സുബൂസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.