മെട്രോ സ്റ്റേഷനിൽ നിർത്തിയിട്ട സൈക്കിളുകൾ
ദുബൈ: മെട്രോ സ്റ്റേഷനുകൾക്കുസമീപം അനധികൃതമായി നിർത്തിയിട്ട സൈക്കിളുകൾ പിടിച്ചെടുത്തു. 27 മെട്രോ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിലാണ് സൈക്കിളുകൾ പിടികൂടിയത്. ആർ.ടി.എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 24 മണിക്കൂറിൽ കൂടുതൽ മെട്രോയിലെ റാക്കുകളിൽ സൈക്കിളുകൾ നിർത്തിയിടരുതെന്ന് ആർ.ടി.എ മുന്നറിയിപ്പ് നൽകി. നഗരസൗന്ദര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് സൈക്കിളുകൾ പിടിച്ചെടുത്തത്. മാസങ്ങളായി ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലും സൈക്കിളുകളുണ്ടായിരുന്നു. ദുബൈ മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് പരിശോധന നടത്തുന്നത്. ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനായി ബോധവത്കരണ കാമ്പയിനും നടക്കുന്നുണ്ട്. ഇതേക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനും സംവിധാനം ഏർപ്പെടുത്തി.
ദുബൈയിലെ മെട്രോ സ്റ്റേഷനുകൾക്ക് സമീപം സൈക്കിളുകൾ പാർക്ക് ചെയ്യാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പലരും സൈക്കിളുകൾ ദിവസങ്ങളോളം ഇവിടെ തന്നെ വെക്കുന്നു. ചിലർ സൈക്കിളുകൾ ഉപേക്ഷിക്കുന്നതും ഇവിടെയാണ്. ഇത് മെട്രോ സ്റ്റേഷനുകളുടെ സൗന്ദര്യത്തെ ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.