ദുബൈ: സമാഗതമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികളെ സജ്ജരാക്കുന്നതിനായി ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ‘അഹ്ലൻ റമദാൻ 26’ പ്രോഗ്രാം ഫെബ്രുവരി 14 ശനിയാഴ്ച രാത്രി 8.15 മുതല്‍ ഖിസൈസ് ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ നടക്കും.
പ്രഗല്ഭ യുവവാഗ്മിയും പണ്ഡിതനുമായ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നിർവഹിക്കും. പ്രസിഡന്റ് ഹുസൈന് കക്കാട് അധ്യക്ഷത വഹിക്കും. പരിശുദ്ധ റമദാനുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്ക്കായുള്ള തുറന്ന ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.
ഖിസൈസ് മെട്രോ സ്റ്റേഷനില്‍നിന്നും ഷട്ടില്‍ സർവിസ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 263 3391, 055 840 2751.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.