ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

ഉ​മ്മു​ൽ ഖു​വൈ​ൻ: ര​ണ്ടു ദി​വ​സം നീ​ളു​ന്ന ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യു​മാ​യി ന​ട​ക്കും. 28ന് ​രാ​ത്രി എ​ട്ടി​ന് തു​ട​ങ്ങു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ 29ന് ​രാ​ത്രി എ​ട്ടു വ​രെ നീ​ളും. ശ​നി​യാ​ഴ്ച അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഗ്രൂ​പ് സോ​ങ്, സ്‌​കി​റ്റ് തു​ട​ങ്ങി വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

ഞാ​യ​റാ​ഴ്ച​രാ​വി​ലെ 9.30നു ​പാ​യ​സ മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മി​ട്ട്, പൂ​ക്ക​ള മ​ത്സ​രം, തി​രു​വാ​തി​ര മ​ത്സ​രം, ക​പ്പി​ൾ ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ത്തെ പ്രേം ​ന​സീ​ർ യു​വ​ക​ലാ പ്ര​തി​ഭ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ സ​ജി ക​ല്ലു​വാ​തു​ക്ക​ൽ ശ്രീ​പാ​ർ​വ​തി സ​ജി, കാ​ളി ഫെ​യിം വി​ജി​ൽ വി​ജ​യ​ൻ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഫ്യൂ​ഷ​ൻ ഓ​ഫ് ഫോ​ക്ക് എ​ന്ന പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.​

അ​സോ​സി​യേ​ഷ​ന്‍റെ വി​പു​ലീ​ക​രി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളും കു​ട്ടി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച പാ​ർ​ക്കും രാ​വി​ലെ പ​ത്ത​ര​ക്ക് വി​ശി​ഷ്ടാ​തി​ഥി കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളോ​ട് കൂ​ടി​യു​ള്ള ഘോ​ഷ​യാ​ത്ര​യും മെം​ബ​ർ​മാ​ർ​ക്കു​ള്ള ഓ​ണ​സ​ദ്യ​യും ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ സ​ജ്ജാ​ദ് നാ​ട്ടി​ക, സെ​ക്ര​ട്ട​റി രാ​ജീ​വ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷ​നൂ​ജ് ന​മ്പ്യാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Um Al Khuwain Indian Association-onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.