Posted On
date_range Updated On
date_range യു.കെ. കുമാരന് ആദരവ് നാളെ
ദുബൈ : കഥാകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ യു.കെ. കുമാരന് പ്രവാസലോകത്തിന്‍റെ ആദരവ് വ്യാഴാഴ്ച. ഷാർജ ഇന്ത്യന്‍ അസോസിയേഷൻ ഹാളിൽ രാത്രി 7.30 ന് ഒരു കൂട്ടം പുസ്തകവായന വ്യന്ദമാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇദ്ദേഹത്തിെൻറ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിന് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ ബഷീര്‍ തിക്കോടി യു.കെ.കുമാരനെ സദസിന് പരിചയപ്പെടുത്തും. അഡ്വ.വൈ.എ റഹിം ചടങ്ങ് ഉദ്ഘാടനം ചെയ്യും . ഷാബു കിളിത്തട്ടിൽ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.