ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി ജനറൽ കൗൺസിൽ മീറ്റിങ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പ്രവാസി സമൂഹത്തിന്റെ ശബ്ദവും ശക്തിയുമായ കേരള മുസ്ലിം കൾചറൽ സെന്റർ ദൗത്യബോധത്തോടെ മുന്നേറുകയാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി പറഞ്ഞു. ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി വെസ്റ്റ് ബെസ്റ്റൺ പെൾ ക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഷാനവാസ് ഷാഫിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ മീറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ഫഹദ് മൂലയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ദുബൈ കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ഇസ്മയിൽ നാലാംവാതുക്കൽ, റഫീഖ് മാങ്ങാട്, ഇബ്രാഹിം ബെറിക, റിസ്വാൻ കളനാട്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നിസാർ മാങ്ങാട്, അസ്ലം കോട്ടപ്പാറ, ഉബൈദ് അബ്ദുറഹ്മാൻ, ആരിഫ് ചെരുമ്പ, ശിഹാബ് പരപ്പ, സുബൈർ മാങ്ങാട്, ബഷീർ പള്ളിപ്പുഴ, ഫറാസ് മേൽപറമ്പ്, സി.എം. ഷാഫി , അബ്ദുറഹ്മാൻ മാങ്ങാട്, അബ്ദുൽ കാദർ കണ്ണംകുളം, ഇബ്രാഹിം കൊവ്വൽ, അഷ്റഫ് മൊട്ടയിൽ, ഹസൈനാർ മാങ്ങാട് അസ്ലം കോട്ടിക്കുളം എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. മണ്ഡലം റിട്ടേർണിങ് ഓഫിസർമാരായ മുനീർ പള്ളിപ്പുറം, റഷീദ് ബേക്കൽ എന്നിവർ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.