ദുബൈ: യു.എ.ഇയിലേക്ക് പല കുറി സഞ്ചരിക്കാനാവുന്ന ആറു മാസ കാലാവധിയുള്ള സന്ദർശക വിസ ക്കു വേണ്ടി വിദേശത്തു നിന്ന് അപേക്ഷിക്കാൻ സംവിധാനം. നിക്ഷേപകർ, സംരംഭകർ, പ്രതിഭാധന രായ പ്രഫഷനലുകൾ, മികവു പുലർത്തുന്ന വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ആഭ്യന്തര മന്ത്രാലയം പുതുതായി ഏർപ്പെടുത്തിയ സൗകര്യം ഉപയോഗപ്പെടുത്താനാവുക. യു.എ.ഇയിൽ എത്തി വിപണി പഠിക്കുവാനും തങ്ങളുടെ സാധ്യതകൾ ആരായുവാനും ദീർഘകാല വിസക്കാവശ്യമായ നടപടിക്രമങ്ങൾ ഒരുക്കാനും ആറു മാസക്കാല വിസാ വേളയിൽ സാധിക്കും.
ആവശ്യമെങ്കിൽ വിസ ദീർഘിപ്പിക്കാനുമാവും. രാജ്യത്തിന് മികവുറ്റ സംഭാവന നൽകാൻ കെൽപ്പുള്ളവർക്ക് അഞ്ചു വർഷ, പത്തു വർഷ വിസ അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് തുടർച്ചയായാണ് പുതിയ സംവിധാനം. വിവിധ സർക്കാർ മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന സമിതി അപേക്ഷ വിലയിരുത്തിയ ശേഷമാണ് വിസ നൽകുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊളളുക. നിശ്ചിത യോഗ്യതകളും തൃപ്തികരമായ മുൻപരിചയങ്ങളും ഉള്ളവർക്ക് കാലതാമസമില്ലാതെ വിസ ലഭ്യമാവും. https://beta.echannels.moi.gov.ae എന്ന ലിങ്ക് മുഖേനെയാണ് അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.