ചൂട്​ കൂടുന്നു; ജൂൺ 15 മുതൽ തൊഴിലാളികൾക്ക്​ ഉച്ച വിശ്രമം 

ദു​ബൈ: വേ​ന​ൽ​കാ​ല​മെ​ത്തി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച വി​ശ്ര​മ സ​മ​യം അ​നു​വ​ദി​ച്ച്​ യു.​എ.​ഇ. ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ​യാ​ണ്​ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ ​മൂ​ന്ന്​ മ​ണി വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ മാ​നു​ഷി​ക ശേ​ഷി വ​കു​പ്പ്​ മ​ന്ത്രി നാ​സി​ർ ബി​ൻ താ​നി അ​ൽ ഹം​ലി അ​റി​യി​ച്ചു. എ​ന്നാ​ൽ, എ​മ​ർ​ജ​ൻ​സി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ ഇ​തി​ൽ നി​െ​ന്നാ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​വും പ്രാ​ഥ​മ ശു​ശ്രൂ​ഷ​ക്കു​ള്ള സൗ​ക​ര്യ​വും കോ​വി​ഡ്​ ​പ്ര​ത​ി​രോ​ധ സം​വി​ധാ​ന​വും ഇ​വ​ർ​ക്കാ​യി ഒ​രു​ക്ക​ണം. ഇ​ട​വേ​ള സ​മ​യ​ത്ത്​ വെ​യി​ൽ ഏ​ൽ​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മി​ക്കു​ന്ന​തി​ന്​ സൗ​ക​ര്യം ഒ​രു​ക്ക​ണം. എ​ട്ട്​ മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ​െച​യ്യി​പ്പി​ച്ചാ​ൽ അ​തി​ന്​ ശേ​ഷം വ​രു​ന്ന ഒാ​രോ മ​ണി​ക്കൂ​റും അ​ധി​ക ജോ​ലി സ​മ​യ​മാ​യി പ​രി​ഗ​ണി​ക്കും. നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ചാ​ൽ 5,000 മു​ത​ൽ 50,000 ദി​ർ​ഹം വ​രെ പി​ഴ അ​ട​ക്കേ​ണ്ടി വ​രു​മെ​ന്നും നി​ർ​ദേ​ശി​ച്ചു.


അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ ചൂ​ട്​ കൂ​ടു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ ​േക​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. അ​ബൂ​ദ​ബി​യി​ൽ 43 ഡി​ഗ്രി വ​രെ​യും ദു​ബൈ​യി​ൽ 41 ഡി​ഗ്രി വ​രെ​യും കൂ​ടു​മെ​ന്നാ​ണ്​ അ​റി​യി​പ്പ്. നി​ല​വി​ൽ ശ​രാ​ശ​രി 38 ഡി​ഗ്രി​യാ​ണ്​ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.