ദുബൈ: കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെ.പി ചായയുടെ മുപ്പത്തി നാലാമത് ബ്രാഞ്ച് ദുബൈ ദേരയിലെ യൂനിയൻ ബസ് സ്റ്റേഷനിൽ ശനിയാഴ്ച പ്രവർത്തനമാരംഭിക്കും.
വൈകിട്ട് 4.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയിലെയും യു.എ.ഇയിലേയും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് കെ.പി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ കെ.പി മുഹമ്മദ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്ത കലാരൂപങ്ങളുടെ പ്രദർശനവും ഉണ്ടാകും. കറക് ചായ്, സ്പെഷ്യൽ ഗ്രിൽ ആൻഡ് സാൻഡ്‌വിച്ച്, ബർഗർ, പാസ്ത ഉൾപ്പെടെ തനത് അറബിക്, കോണ്ടിനെന്‍റൽ വിഭവങ്ങളാണ് കെ.പി ചായ് പുതിയ ഔട്ട്ലറ്റിലൂടെ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. കെ.പി ചായ് ഫ്രാഞ്ചൈസി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാഞ്ചൈസി ഓൺഡ് കമ്പനി ഓപറേറ്റഡ് (എം.ഒ.സി.ഒ) എന്ന രൂപത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
കെ.പി ഗ്രൂപ്പ് ഡയറക്ടർ കെ.പി ആഷിഖ്, റെസ്റ്റോറന്‍റ് ഡിവിഷൻ ജനറൽ മാനേജർ ബൈജു വിശ്വംഭരൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സലീത്ത് എറോത്ത്, കെ.പി ചായ് യൂണിയൻ ബ്രാഞ്ച് മാനേജർ ഷാഫി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.