യു.​എ.​ഇ​ക്ക്​ ആ​ശ്വാ​സം; മ​ര​ണം കു​റ​യു​ന്നു,  രോ​ഗ​മു​ക്​​ത​ർ കൂ​ടു​ന്നു

ദു​ബൈ: ലോ​കം മു​ഴു​വ​ൻ കോ​വി​ഡ്​ വ്യാ​പി​ക്കു​േ​മ്പാ​ഴും യു.​എ.​ഇ​യി​ൽ നി​ന്ന്​​ കേ​ൾ​ക്കു​ന്ന​ത്​ ആ​ശ്വാ​സ​വാ​ർ​ത്ത​ക​ൾ. നാ​ലു​ദി​വ​സ​മാ​യി മ​ര​ണ​നി​ര​ക്ക് ഗ​ണ്യ​മാ​യി​ കു​റ​ഞ്ഞ​തും രോ​ഗ​മു​ക്​​ത​ർ കൂ​ടു​ന്ന​തും പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്​ പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച വ​രെ ദി​വ​സ​വും പ​ത്തി​ലേ​റെ മ​ര​ണം സ്​​ഥി​രീ​ക​രി​ച്ച സ്​​ഥാ​ന​ത്ത്​ ഇ​ന്ന​ലെ മ​രി​ച്ച​ത്​ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ്. തി​ങ്ക​ൾ (മൂ​ന്ന്​), ചൊ​വ്വ (ര​ണ്ട്​), ബു​ധ​ൻ (മൂ​ന്ന്​) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​ര​ണ​നി​ര​ക്ക്. മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച്​ മൂ​ന്ന​ര മാ​സം പി​ന്നി​ടു​േ​മ്പാ​ഴും മ​ര​ണ സം​ഖ്യ 208 മാ​ത്ര​മാ​ണ്. ഇ​തി​നു​ശേ​ഷം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ മ​ര​ണ​വും രോ​ഗ​ബാ​ധി​ത​രും കു​തി​ച്ചു​യ​രു​േ​മ്പാ​ഴാ​ണ്​ യു.​എ.​ഇ​ക്ക്​ കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​നാ​യ​ത്. അ​തേ​സ​മ​യം, ദി​വ​സ​വും 500ലേ​റെ പേ​രാ​ണ്​ രോ​ഗ​മു​ക്​​ത​രാ​കു​ന്ന​ത്. ആ​റ്​ ദി​വ​സ​ത്തി​നി​ടെ 3091 പേ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം 407 പേ​ർ രോ​ഗ​വി​മു​ക്​​തി നേ​ടി. ഇ​തു​വ​രെ 6930 പേ​ർ ആ​ശു​പ​ത്രി വി​ട്ടു. രോ​ഗ​ബാ​ധി​ത​രി​ൽ 25 ശ​ത​മാ​ന​ത്തി​ലേ​റെ പേ​രും സു​ഖം പ്രാ​പി​ച്ച​ത്​ ന​ല്ല സൂ​ച​ന​യാ​ണ്​ ന​ൽ​കു​ന്ന​ത്. 21,084 പേ​ർ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 13946 പേ​ർ ഇ​പ്പോ​ഴും ക്വാ​റ​ൻ​റീ​നി​ലു​ണ്ട്.

ദി​വ​സ​വും 600ലേ​റെ പേ​ർ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും ഒ​രു ചി​കി​ത്സി​യു​മി​ല്ലാ​തെ​ത​ന്നെ സു​ഖ​പ്പെ​ടു​ന്നു​ണ്ട്. വീ​ടു​ക​ളി​ൽ വി​ശ്ര​മി​ക്കാ​നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഇ​വ​ർ​ക്ക്​ ന​ൽ​കു​ന്ന നി​ർ​ദേ​ശം. മ​റ്റ്​ രോ​ഗ​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യി കാ​ണി​ക്കു​ന്ന​വ​രെ​യു​മാ​ണ്​ പ്ര​ധാ​ന​മാ​യും ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്. ദി​വ​സ​വും 30000- 40000 പേ​രെ പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​ക്കു​ന്നു​ണ്ട്​്. ഇ​തു​വ​രെ 15 ല​ക്ഷം പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ജ​ന​സം​ഖ്യ​യു​ടെ 15 ശ​ത​മാ​നം പേ​രെ​യും പ​രി​ശോ​ധി​ച്ച​തും യു.​എ.​ഇ​യു​ടെ നേ​ട്ട​മാ​യി വി​ല​യി​രു​ത്തു​ന്നു. ഇ​മ​റാ​ത്തി പൗ​ര​ന്മാ​ർ​ക്ക്​ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കി​യ​താ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്​ പു​റ​മെ, രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​ർ​ക്കും സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.