പ്രതീകാത്മക ചിത്രം
അബൂദബി: യു.എ.ഇയിലെ ദേശീയ മ്യൂസിയമായ സായിദ് ദേശീയ മ്യൂസിയം രാജ്യത്തെ കുട്ടികള്‍ക്കായി ഇംഗ്ലീഷിലും അറബിയിലുമായി നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. യു.എ.ഇയുടെ പാരമ്പര്യവും സ്വാഭാവിക പരിതസ്ഥിതിയിലും വേരൂന്നിയതാണ് ഈ പുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ.
യു.എ.ഇയെ കുറിച്ച് യുവ വായനക്കാര്‍ക്ക് ആഴത്തിലുള്ള പഠനാനുഭവം സൃഷ്ടിക്കുന്നതിനായി സ്പര്‍ശന-അനുഭവ ഘടകങ്ങള്‍, പോപ്പ്-അപ്പ് ചിത്രീകരണങ്ങള്‍, ആകര്‍ഷകമായ അനിമേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള സംവേദനാത്മക സവിശേഷതകളോടെയാണ് പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പൈതൃകം മുതല്‍ മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങള്‍, സമുദ്ര ആവാസവ്യവസ്ഥകള്‍, വൈവിധ്യമാര്‍ന്ന വന്യജീവികള്‍ വരെയുള്ള രാജ്യത്തിന്‍റെ സ്വത്വത്തിന്‍റെ പ്രധാന വശങ്ങള്‍ മനസിലാക്കാൻ ഈ പുസ്തകങ്ങള്‍ കുട്ടികളെ സഹായിക്കും.
ഖുദ് വതി-അണ്ടര്‍ ദ ഡെസേര്‍ട്ട് സ്‌കൈ, കിതാബു- സ്റ്റെപ് ഇന്‍സൈഡ്, ലിസന്‍ ക്ലോസ് ലി, വാട്ട് ഈസ് ദിസ്? അനിമല്‍സ് ഓഫ് ദ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഔര്‍ ലൈഫ് ബൈ ദ സീ എന്നിവയാണ് സായിദ് ദേശീയ മ്യൂസിയം പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.