ഗം​ഗ​ക്ക്​ നാ​ട്ടി​ലെ​ത്ത​ണം;  അ​ച്ഛ​​നെ സം​സ്​​ക​രി​ക്ക​ണം

ദു​ബൈ: കോ​ട്ട​യം പു​തു​പ്പ​ള്ളി പ​ന​ക്ക​ൽ പി.​എ​സ്. മ​നോ​ഹ​ര​​െൻറ ചേ​ത​ന​യ​റ്റ ശ​രീ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ വെ​ള്ള​പു​ത​ച്ച്​ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ദി​വ​സം മൂ​ന്നാ​യി. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ഒ​രേ​യൊ​രു മ​ക​ൾ ക​ട​ൽ​ക​ട​ന്നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ചി​ത​യൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്​ ബ​ന്ധു​ക്ക​ൾ. ഇ​ന്ന്​ ഉ​ച്ച​ക്ക്​ 2.15ന് ​ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​​ കൊ​ച്ചി​യി​ലേ​ക്കു​ള്ള​ എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​നു​ മു​മ്പ്​​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന്​ വി​ളി​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഗം​ഗ​യും ഭ​ർ​ത്താ​വ്​ അ​നൂ​പും ര​ണ്ടു​ കു​ഞ്ഞു​മ​ക്ക​ളും. 

ഇ​ന്ന​ത്തെ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ ഇൗ ​മ​ക​ൾ​ക്ക്​ ന​ഷ്​​ട​മാ​വു​ക പി​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നു​ള്ള അ​വ​കാ​ശ​വും ആ​ഗ്ര​ഹ​വു​മാ​യി​രി​ക്കും. ഒ​രു മാ​സം മു​മ്പു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​നോ​ഹ​ര​ൻ (72) വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്. അ​ച്ഛ​​െൻറ വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ ഗം​ഗ​യും ഭ​ർ​ത്താ​വും ഇ​നി​യും മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും കോ​ൺ​സു​ലേ​റ്റി​ലും പ​ല​ത​വ​ണ ബ​ന്ധ​പ്പെ​െ​ട്ട​ങ്കി​ലും പ​രി​ഗ​ണി​ക്കാ​മെ​ന്ന മ​റു​പ​ടി​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​െ​ട്ട​ങ്കി​ലും പ​ട്ടി​ക തി​ക​ഞ്ഞു എ​ന്നാ​ണ്​ മ​റു​പ​ടി. എ​ന്നാ​ൽ, അ​വ​സാ​ന നി​മി​ഷ​വും പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഗം​ഗ. 
ആ​രു​ടെ​യെ​ങ്കി​ലും യാ​ത്ര റ​ദ്ദാ​യാ​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

ഇൗ ​ഉ​റ​പ്പി​ലാ​ണ്​ ഗം​ഗ​യു​ടെ പ്ര​തീ​ക്ഷ. മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ യാ​ത്ര​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ദു​ര​ന്തം വി​ട്ടു​മാ​റാ​ത്ത ജീ​വി​ത​മാ​ണ്​ ഗം​ഗ​യു​ടേ​ത്. ആ​റു​ വ​ർ​ഷം മു​മ്പ്​​ കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ര​ണ്ടു​ സ​ഹോ​ദ​ര​ന്മാ​രെ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട്​ അ​ച്ഛ​നും അ​മ്മ​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഏ​പ്രി​ൽ 16ന്​ ​രാ​വി​ലെ കോ​ട്ട​യം മ​ഠ​ത്തി​ൽ​പ​ടി​യി​ൽ മ​നോ​ഹ​ര​ൻ ഒാ​ടി​ച്ചി​രു​ന്ന ഒാ​േ​ട്ടാ​റി​ക്ഷ​യി​ൽ ലോ​റി​യി​ടി​ച്ചാ​ണ്​ അ​പ​ക​ടം. 21 ദി​വ​സ​ത്തെ ചി​കി​ത്സ​ക്കൊ​ടു​വി​ൽ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ മ​നോ​ഹ​ര​ൻ യാ​ത്ര​യാ​യി. നാ​ട്ടി​ൽ മാ​താ​വ്​ ശ്രീ​ദേ​വി ത​നി​ച്ചാ​ണ്. 

ഇ​ന്നു​കൂ​ടി കാ​ത്ത​ശേ​ഷം സം​സ്​​കാ​ര​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ബ​ന്ധു​ക്ക​ൾ. നാ​ട്ടി​ലെ​ത്തി​യാ​ലും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യേ​ണ്ടി വ​ന്നാ​ൽ സം​സ്​​കാ​ര​ച്ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. എ​ങ്കി​ലും, പി​താ​വി​നെ അ​ക​ലെ നി​ന്നെ​ങ്കി​ലും അ​വ​സാ​ന​വ​ട്ടം കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം മാ​ത്ര​മാ​ണ്​ ഗം​ഗ​ക്ക്​ ഇ​പ്പോ​ഴു​ള്ള​ത്. ഷാ​ർ​ജ അ​ൽ​ദൈ​തി​ലാ​ണ്​ ഗം​ഗ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.