ദു​ബൈ ഡ്രാ​ഗ​ൺ മാ​ർ​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ദു​ബൈ: ദു​ബൈ​യി​ലെ ഡ്രാ​ഗ​ൺ മാ​ർ​ട്ട് ബി​സി​ന​സ് കേ​ന്ദ്രം വീ​ണ്ടും തു​റ​ന്ന​താ​യി ഓ​പ​റേ​റ്റ​ർ ന​ഖീ​ൽ മാ​ൾ​സ് അ​റി​യി​ച്ചു. ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ലെ എ​ല്ലാ ക​ട​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും സി​നി​മ, സ്‌​പോ​ർ​ട്‌​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച 12 മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ​യാ​ണ് മാ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ക. കാ​രി​ഫോ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി 10 വ​രെ പ്ര​വ​ർ​ത്ത​നം ന​ട​ത്തും. 

നി​ല​വി​ലെ ആ​ഗോ​ള സാ​ഹ​ച​ര്യ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ അ​വ​രു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഡ്രാ​ഗ​ൺ മാ​ർ​ട്ട് വീ​ണ്ടും തു​റ​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന​തും  ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ​തും മി​ക​ച്ച​തു​മാ​യ ഉ​റ​വി​ട​മാ​യ ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം ചെ​റു​കി​ട, ഇ​ട​ത്ത​രം ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളാ​ണ് പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.