ദുബൈ: യു.എ.ഇയിൽ മരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിെൻറ മൃതദേഹം പ്രത്യേക ചാർട്ടർ വിമാനത്തിൽ നാട്ടിെലത്തിച്ചു. ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് യു.എ.ഇ സമയം വൈകീട്ട് നാലിന് പുറപ്പെട്ട വിമാനം എട്ടു മണിയോടെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇൗ മാസം 23ന് ബിസിനസ് ബേയിലെ ബഹുനിലകെട്ടിടത്തിൽ നിന്ന് ചാടിയാണ് ജോയ് മരിച്ചത്.
നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്ന കുടുംബത്തിെൻറ ആഗ്രഹം സാധ്യമാക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ നിരാക്ഷേപ പത്രം നൽകിയതോടെ ലോക്ഡൗണിനിടയിൽ ഗൾഫ് േമഖലയിൽനിന്ന് ഇന്ത്യയിലേക്ക് ആദ്യമായി യാത്രക്കാരുമായി വിമാനം പറക്കുകയായിരുന്നു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറ അഭ്യർഥന പ്രകാരം യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. പ്രത്യേക വിമാനത്തിൽ ജോയിയുടെ ഭാര്യയും രണ്ടു മക്കളും അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.