ദുബൈ: ജോലിയും ശമ്പളവും ഇല്ലാതാക്കിയ കോവിഡ് ദുരിതത്തെ അതിജീവിക്കാനുള്ള ശ്രമം തുടരു മ്പോഴും അങ്കലാപ്പിൽതന്നെയാണ് പ്രവാസി രക്ഷിതാക്കൾ. ഫീസ് അടക്കാത്ത വിദ്യാർഥികളെ ഇ- ലേണിങ് സംവിധാനത്തിൽ പങ്കെടുപ്പിക്കില്ലെന്ന ദുബൈയിലെ പ്രമുഖ ഇന്ത്യൻ സ്കൂളിെൻറ കർക ്കശ നിലപാടാണ് മഹാമാരിക്കാലത്തും പ്രവാസി രക്ഷിതാക്കളെ സങ്കടത്തിലാക്കുന്നത്. പുതി യ അധ്യയന വർഷം തുടങ്ങിയതോടെ മൂന്നു മാസത്തെ ഫീസ് മുൻകൂറായി അടക്കണമെന്നാണ് സ്കൂൾ ഔ ദ്യോഗികമായി അറിയിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം ഇ-ലേണിങ് ക്ലാസുകളിൽ വിദ്യാർഥികള െ പങ്കെടുപ്പിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. നിലവിൽ ഒരു മാസത്തെ ഫീസ് പോ ലും കൃത്യമായി അടക്കാൻ ബുദ്ധിമുട്ടുകയാണ് ഭൂരിപക്ഷം രക്ഷിതാക്കളും.
ഇത്തരമൊരു അ വസ്ഥയിൽ മക്കളുടെ പഠനം എന്താകുമെന്ന ആധിയിലാണ് പലരും. ഫീസ് അടക്കാത്തതിെൻറ പേരിൽ പല കുട്ടികളും പഠനക്രമത്തിൽനിന്ന് പുറത്തായതോടെ പരാതികളുമായി നിരവധി രക്ഷിതാക്കളാണ് സ്കൂളിനെ സമീപിച്ചിരിക്കുന്നത്. ശമ്പള കാലതാമസം ചൂണ്ടിക്കാട്ടി മറ്റൊരു അവസരത്തിൽ ഫീസ് അടക്കാമെന്ന് രേഖാമൂലം അറിയിച്ചിട്ടും വിദ്യാർഥികളെ പഠനത്തിൽനിന്ന് പുറത്തുനിർത്തുകയാണ് സ്കൂൾ മാനേജ്മെൻറ് ചെയ്യുന്നതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. ‘‘എനിക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല, അതിനാൽ രണ്ട്, നാല് ഗ്രേഡുകളിലുള്ള എെൻറ രണ്ടു കുട്ടികൾക്കുള്ള ഫീസ് അടയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇക്കാര്യം സൂചിപ്പിച്ച് പലതവണ സ്കൂളിലേക്ക് വിളിച്ചു.
എപ്പോഴും ഇങ്ങനെ വിളിച്ചറിയിക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല, എല്ലായ്പ്പോഴും ഉത്തരം നൽകാൻ അവർ തയാറുമല്ല’’ -മക്കൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ഒരു രക്ഷിതാവ് പറഞ്ഞു. രാജ്യത്തെ സ്കൂളുകളെല്ലാം അടച്ചുപൂട്ടി ഇ-ലേണിങ് സംവിധാനത്തിലേക്ക് മാറിയതോടെ, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങി നൽകിയാണ് പല രക്ഷിതാക്കളും കുട്ടികളെ പുതിയ സമ്പ്രദായത്തിലേക്കു മാറ്റിയത്. ഇതിനുതന്നെ വലിയ തുക പലരും ചെലവഴിച്ചിരുന്നു. മാത്രമല്ല, പഠനസമയങ്ങളിൽ മാതാപിതാക്കൾ കുട്ടികളോടൊപ്പം ഇരിക്കുകയും വേണം. എങ്കിൽ മാത്രമേ കുട്ടികൾക്ക് സാങ്കേതികമായുള്ള ക്ലാസ് ഫലപ്രദമായി ഉപയോഗപ്പെടുത്താനാവൂ. ഇത്തരം പ്രശ്നങ്ങളെല്ലാം ഒരുവിധം പരിഹരിച്ചുവരുമ്പോഴാണ് ഫീസിെൻറ പ്രശ്നം പറഞ്ഞ് സ്കൂൾ, കുട്ടികളുടെ പഠനം നിഷേധിക്കുന്നത്.
‘‘എത്ര കഠിനഹൃദയരും അലിവുകാട്ടുന്ന ഇൗ മഹാമാരിക്കാലത്ത് അൽപംപോലും മനുഷ്യത്വം പുലർത്താൻ ഒരുക്കമല്ലെന്നാണ് ദുബൈയിലെ ഇൗ പ്രമുഖ സ്കൂൾ മാനേജ്മെൻറ് പറയാതെ പറയുന്നത്. മൂന്നു മാസത്തെ ഫീസ് ഒരുമിച്ച് നൽകുകയെന്നത് സാധാരണ ജോലികൾ ചെയ്യുന്ന രക്ഷിതാക്കൾക്ക് സാധ്യമല്ല. മാത്രമല്ല, ജോലിയും ശമ്പളവും ഇല്ലാതായ ഇൗ കോവിഡ് കാലത്ത് പ്രത്യേകിച്ചും. വിദ്യാഭ്യാസത്തെ കച്ചവടക്കണ്ണോടെ കാണുന്ന ഇൗ സ്കൂളുകളിൽനിന്ന് പുതിയ തലമുറ എന്താണ് പഠിച്ചുവെക്കുകയെന്നതും ചിന്തിക്കേണ്ട കാര്യംതന്നെയാണ്’’ -എല്ലാ കുട്ടികളെയും ഇതേ സ്കൂളിൽ ചേർത്ത് പഠിപ്പിച്ച ഒരു രക്ഷിതാവിെൻറ ചോദ്യമാണിത്.
സ്കൂൾ അടച്ചുപൂട്ടി വീടുകളിലായ വിദ്യാർഥികളിൽ നിന്ന് ലാബ് ഫീസ്, മെഡിക്കൽ ഫീസ് എന്നീ ഇനത്തിലും പണമീടാക്കുന്നതായി പരാതിയുണ്ട്. ഇൗ സൗകര്യങ്ങളൊന്നും വിദ്യാർഥികൾ ഉപയോഗിക്കാതിരിക്കുമ്പോഴും പണം പിടുങ്ങുന്നതിന് ഒരു കുറവുമില്ലെന്നാണ് രക്ഷിതാക്കൾ ആക്ഷേപമുന്നയിക്കുന്നത്.
എന്നാൽ, ആരോപണങ്ങൾ അവാസ്തവമാണെന്നാണ് മാനേജ്മെൻറ് പ്രതിനിധി ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചത്. ‘‘താരതമ്യേന ഏറ്റവും കുറഞ്ഞ ഫീസ് ഘടനയാണ് സ്കൂൾ ഇപ്പോഴും പിന്തുടരുന്നത്. മൂന്നു മാസത്തെ ഫീസ് ഒരുമിച്ച് അടക്കണമെന്ന് നിർബന്ധിച്ചിട്ടില്ല. പകരം ഏപ്രിൽ മാസത്തെ ഫീസ് അടക്കുന്നതിനാണ് രക്ഷിതാക്കളെ ഓർമിപ്പിച്ചത്. അതും രക്ഷിതാക്കളെ അധികം ബാധിക്കാത്ത തരത്തിലുള്ള ഫീസ് ഘടനയാണ് മുന്നോട്ടുവെച്ചത്. പ്രതിസന്ധി തുടരുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് സമയം നീട്ടിനൽകുകയും ചെയ്തിരുന്നു. രണ്ടു തവണ സമയം നൽകിയിട്ടും വളരെ കുറച്ച് പേർ മാത്രമാണ് ഫീസടച്ചത്.
ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 800ൽപരം സ്റ്റാഫുകളുണ്ട്. ശമ്പളമുൾപ്പെടെ വലിയൊരു സംഖ്യ ചെലവുള്ളതിനാൽ ഫീസ് പിരിച്ചെടുക്കാതെ മുന്നോട്ടുപോകാനാകില്ല. മന്ത്രാലയത്തിെൻറ നിർദേശമനുസരിച്ച് മാത്രമാണ് ഫീസ് ശേഖരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്’’ -മാനേജ്മെൻറ് പ്രതിനിധി പറഞ്ഞു. രക്ഷിതാക്കളുടെ അവസ്ഥയും സാഹചര്യവും പരിഗണിച്ചുകൊണ്ടുതന്നെയാണ് മാനേജ്മെൻറ് ഇതുവരെ മുന്നോട്ടുപോയത്. അനധികൃതമായി ഫീസ് ഇൗടാക്കുന്നുവെന്ന വാദവും ശരിയല്ല. മെഡിക്കൽ ഫീസിനത്തിൽ 10 ദിർഹം മാത്രമാണ് അടക്കാൻ നിർദേശിച്ചിരിക്കുന്നത്.
മാതാപിതാക്കൾക്കുള്ള പ്രതിമാസ ചെലവ് കുറയ്ക്കുന്നതിന് കെ.എച്ച്.ഡി.എ അംഗീകരിച്ച ചില വാർഷിക ഫീസുകൾ ഞങ്ങൾ മാറ്റിെവച്ചിട്ടുണ്ട്. മാതാപിതാക്കൾക്കായി പ്രത്യേക പേമെൻറ് പ്ലാനുകളും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റിവ് ആയ രക്ഷിതാക്കളെ ഫീസടക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതുൾപ്പെടെയുള്ള നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഞങ്ങൾ മാതാപിതാക്കളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നത് തുടരും. അതോെടാപ്പം സ്കൂളിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന ആയിരത്തോളം കുടുംബങ്ങളെ പരിപാലിക്കേണ്ട ധാർമിക ഉത്തരവാദിത്തമുണ്ട്. ഒരു ടേം മുഴുവനായും ഫീസ് ശേഖരിക്കാൻ സ്കൂളിന് അവകാശമുണ്ടെങ്കിലും, ഫീസ് ഭാരം ലഘൂകരിക്കാൻ മാതാപിതാക്കൾക്ക് പ്രത്യേക പേമെൻറ് പ്ലാൻ നടപ്പാക്കുമെന്നും മാനേജ്മെൻറ് പ്രതിനിധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.