ദുബൈ: ദുരിതത്തിൽ കഴിയുന്ന ലേബർ കാമ്പുകളിൽ ഭക്ഷണമെത്തിക്കുന്ന തിരക്കിലാണ് യു.എ. ഇയിലെ പ്രവാസിസംഘടനകൾ. എന്നാൽ, ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വനിതാ ലേബർ ക് യാമ്പുകളിലേക്ക് ഇത്തരം സഹായങ്ങൾ എത്തുന്നത് പരിമിതമാണ്. ഇവിടേക്ക് സഹായമൊരു ക്കുകയാണ് യു.എ.ഇയിലെ ‘പ്രവാസി ശ്രീ’ പ്രവർത്തകർ. വൈറസ് വ്യാപനത്തിൽ ബുദ്ധിമുട്ടുന് ന സ്ത്രീകൾക്ക് വേണ്ടതെല്ലാം നൽകാൻ ‘തനിച്ചല്ല സ്നേഹിത,- ഞങ്ങളുണ്ട് കൂടേ’ എന്ന തലക്കെട്ടോടെ വ്യാപകമായ ക്യാമ്പയിൻ തുടങ്ങിയിരിക്കുകയാണിവർ. കുറഞ്ഞ വരുമാനത്തിന് തൊഴിലെടുക്കുന്ന വനിതകളാണ് ക്യാമ്പുകളിൽ അധികവും.
പല കമ്പനികളും പ്രവർത്തനം നിർത്തിവെച്ചതോടെ ഭക്ഷണത്തിനും മറ്റുമായി കഷ്ടപ്പെടുന്ന നിരവധി സ്ത്രീകൾ ക്യാമ്പുകളിലുണ്ടെന്ന് പ്രവാസി ശ്രീ കൺവീനറും പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറിയുമായ റോസി ദാസ് അറിയിച്ചു. ഷാർജ, ദുബൈ, അജ്മാൻ, അൽഐൻ, അബൂദബി എമിറേറ്റുകളിൽ ഇവരുടെ സേവനം സജീവമാണ്. വീടുകളിൽനിന്ന് ഭക്ഷണം പാകം ചെയ്ത് ഐസൊലേഷനിലും ക്വാറൻറീനിലും കഴിയുന്ന സ്ത്രീകൾക്ക് എത്തിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങൾക്ക് വിവിധ എമിറേറ്റുകളിൽ നൂറുകണക്കിന് വളൻറിയർമാരാണ് രംഗത്തുള്ളത്. അത്യാവശ്യത്തിനു മരുന്ന് കിട്ടാത്ത നിത്യരോഗികൾക്കും കോവിഡ് പോസിറ്റിവായവർക്കും സഹായം എത്തിക്കാൻ പ്രവാസി ശ്രീ വനിതകൾ ശ്രമിക്കുന്നു.
വസ്ത്രവും ഭക്ഷണവും മരുന്നുകളും പല തവണ വിതരണം ചെയ്തു. ജോലിയെടുക്കുന്നവരും വീട്ടമ്മമാരും അടക്കം വിവിധ മേഖലയിലുള്ള നൈപുണ്യരായവർ കൂട്ടായ്മയിൽ അംഗങ്ങളാണ്. ഒന്നിച്ചു കൂടാൻ കഴിയാത്ത കൊറോണ കാലത്ത് വാട്സ് ആപ്പിലും സൂം മീറ്റിങ് കൂടിയുമാണ് തീരുമാനങ്ങളെടുക്കുന്നത്. യു.എ.ഇയിലെ ജനസേവന സാംസ്കാരിക മേഖലകളിൽ സജീവമായ പ്രവാസി ഇന്ത്യയുടെ വനിതാ സേവന വിങ്ങാണ് ‘പ്രവാസി ശ്രീ’. ഐസൊലേഷനിലും ക്വാറൻറീനിലും കഴിയുന്നവർക്കും കുടുംബാംഗങ്ങൾക്കും അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനുള്ള ഓൺലൈൻ കൗൺസലിങ്ങായ ‘എെൻറ സ്നേഹിത’ വഴി നൂറുകണക്കിന് സത്രീകൾക്കാണ് മനക്കരുത്ത് പകർന്നത്.
സ്ത്രീകൾക്കുവേണ്ടി ഷാർജ, അജ്മാൻ ഭാഗങ്ങളിൽ ഒരു പറ്റം ഡോക്ടർമാരെയും കൗൺസിലർമാരെയും ചേർത്ത് നിർത്തി പ്രവാസി ശ്രീ ഹെൽപ് ലൈനും ലഭ്യമാണ്. സഹായം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ രാവിലെ 10നും വൈകുന്നേരം ആറിനും ഇടയിൽ വിളിക്കണം. അജ്മാൻ: 050 1027283, 050 366 7639, 050 128 9373. ഷാർജ: 055 5330047, 052 211 5685, 052 164 9682, 052 564 9147.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.