മൂന്നുമാസം മുമ്പ് ഇതുപോലൊരു 29നാണ് ഗൾഫ് നാടുകളുടെ പടികടന്ന് കോവിഡ് എത്തുന ്നത്. ലോകത്താകമാനം പടർന്നുപന്തലിച്ച മഹാമാരി സംഹാരം തുടങ്ങിയ സമയമായിരുന്നു അത ്. അതിനാൽ തന്നെ, ഗൗരവമേതുമില്ലാതെയാണ് പൊതുജനങ്ങൾ കോവിഡ് വാർത്ത ചെവിക്കൊണ്ടത ്. ആശങ്കപ്പെട്ടവർ വളരെ കുറവായിരുന്നു. കൊറോണ വൈറസ് ദുരന്തം വിതക്കുന്ന യൂറോപ്യ ൻ രാജ്യങ്ങളിലേക്ക് എത്തുന്നതിനുംമുമ്പ് കോവിഡ് ഗൾഫ് രാജ്യങ്ങളിൽ എത്തിയിരുന്നു .
ആദ്യമായി റിപ്പോർട്ട് ചെയ്തതാവെട്ട, യു.എ.ഇയിലും. മൂന്നു മാസമായിട്ടും മരണസം ഖ്യ മൂന്നക്കത്തിലെത്താതെ പിടിച്ചുനിർത്താൻ കഴിഞ്ഞതിന് യു.എ.ഇയിലെ ആരോഗ്യ സംവിധാ നങ്ങളോടും ദൈവത്തോടും സന്നദ്ധ സംഘടനകളോടും നന്ദി പറയേണ്ടിയിക്കുന്നു. യൂറോപ്യ ൻ രാജ്യങ്ങളിൽ മരണം വിതച്ചുതുടങ്ങിയപ്പോൾ ദേശ-ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാവര െയും ചേർത്തുപിടിച്ചവരാണ് യു.എ.ഇയിലെ ആരോഗ്യ പ്രവർത്തകർ.
കരുതലോടെ നിയന്ത്രണമൊരുക്കി യു.എ.ഇ
ഒറ്റ ദിവസംകൊണ്ട് എല്ലാം അടച്ചുപൂട്ടുന്നതിനു പകരം ഘട്ടംഘട്ടമായ നടപടികളിലൂടെയാണ് യു.എ.ഇയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡിെൻറ വരവ് മുൻകൂട്ടി കണ്ട് നടപടികളെടുത്തതോടെയാണ് യു.എ.ഇയിലെ കോവിഡ് വ്യാപനം ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിഞ്ഞത്. മൂന്നുമാസം പിന്നിടുേമ്പാഴും യു.എ.ഇയിലെ കോവിഡ് ബാധിതരുടെ എണ്ണം 11,380 ആണ്.
മരണസംഖ്യ 89. 2181 പേരും സുഖംപ്രാപിച്ചതും നല്ലവാർത്തയാണ്. ഒരു മാസത്തിനിടെ യൂറോപ്യൻ രാജ്യങ്ങളിലടക്കം മരണസംഖ്യ കുതിച്ചുയർന്ന സാഹചര്യത്തിലാണ് യു.എ.ഇയിൽ കോവിഡിനെ പിടിച്ചുനിർത്താനായത്. ഫെബ്രുവരിയുടെ തുടക്കം മുതൽ തന്നെ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിരുന്നു. എങ്കിലും ജനജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയത്. ഫെബ്രുവരി 28ന് യു.എ.ഇ വേൾഡ് ടൂറിൽ പെങ്കടുത്ത രണ്ട് സൈക്ലിങ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കുന്നതിെൻറ ഭാഗമായി മാർച്ച് എേട്ടാടെ സ്കൂളുകൾ അടച്ചു. പത്തോടെ വിമാനങ്ങൾ റദ്ദാക്കി തുടങ്ങി.
പിന്നീടുള്ള ഒരാഴ്ച യു.എ.ഇ കണ്ടത് കടുത്ത നിയന്ത്രണങ്ങളായിരുന്നു. നൈറ്റ് ക്ലബുകൾക്കും പാർക്കുകൾക്കും തിയറ്ററുകൾക്കും ജിമ്മുകൾക്കും ലോക് വീണു. ബീച്ചുകളിൽ പ്രവേശനം വിലക്കി. ശീശക്ക് നിരോധനം ഏർപ്പെടുത്തി. വിവാഹ പാർട്ടികൾ വിലക്കി. പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തി. റെസിഡൻറ് വിസയുള്ളവർക്കും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദേശം എത്തിയത് മാർച്ച് 23നാണ്. രണ്ടുദിവസം കഴിഞ്ഞപ്പോൾ യു.എ.ഇയിൽ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും സർവിസ് നിർത്തി.
അത്യാവശ്യ സ്ഥാപനങ്ങൾ ഒഴികെ എല്ലാം അടച്ചിടാൻ നിർദേശം നൽകി. യു.എ.ഇയിൽ രാത്രിയാത്ര വിലക്കേർപ്പെടുത്തി. അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ രാത്രി എട്ടുമുതൽ രാവിലെ ആറുവരെ പുറത്തിറങ്ങരുതെന്നായിരുന്നു നിർദേശം. ഇപ്പോഴും ഇൗ നിർദേശം നിലനിൽക്കുന്നുണ്ട്. ചെറിയ നിയന്ത്രണങ്ങളിൽനിന്ന് മാറി ഏപ്രിൽ അഞ്ചിനാണ് ദുബൈയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. പകലും പുറത്തിറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തി. ചരിത്രത്തിലാദ്യമായി മെട്രോ സർവിസ് നിർത്തി. അനുമതിയോടെ പുറത്തിറങ്ങുന്നവർക്ക് ബസുകളിൽ യാത്ര സൗജന്യം ഏർപ്പെടുത്തി ആശ്വാസം പകരാനും യു.എ.ഇക്കായി.
ടാക്സികളിൽ 50 ശതമാനം നിരക്കിളവ് നൽകി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിടിവീഴുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിനിടെ, പത്തുലക്ഷം പരിശോധനയാണ് യു.എ.ഇയിൽ നടന്നത്. ഒരുകോടി ജനങ്ങളുള്ള യു.എ.ഇ 10 ശതമാനം പേരെയും പരിശോധനക്ക് വിധേയമാക്കിയത് മറ്റ് രാജ്യങ്ങൾ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. 14 ഡ്രൈവ് ത്രൂ കേന്ദ്രങ്ങളും ഹെൽത്ത് സെൻററുകളും പരിശോധന കേന്ദ്രങ്ങളുമാണ് യു.എ.ഇ ഇതിനായി സജ്ജമാക്കിയത്. സൗജന്യ ചികിത്സയും നൽകുന്നുണ്ട്. ഇതിനിടെ വൈദ്യുതി, ജല നിരക്കുകളിലും ഇളവുകൾ നൽകി. ദുബൈയിലെ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 2.5 ശതമാനം ഫീസ് ഒഴിവാക്കിയതും വ്യാപാരികൾക്ക് ആശ്വാസമായി. രാത്രി മുഴുവൻ നീളുന്ന അണുനശീകരണ പരിപാടികളാണ് ഇപ്പോഴും യു.എ.ഇയിൽ തുടരുന്ന
ത്.
ആഘോഷമില്ലാതെ നഗരങ്ങൾ
ആഘോഷങ്ങളുടെ നഗരമായ ദുബൈയിൽ ആഘോഷങ്ങളേതുമില്ലാതെയാണ് കഴിഞ്ഞ മാസങ്ങൾ കടന്നുപോയത്. യു.എ.ഇയിലെ മറ്റ് നഗരങ്ങളുടെയും അവസ്ഥ മറിച്ചായിരുന്നില്ല. കരുതിവെച്ചിരുന്ന പല പ്രമുഖ പരിപാടികളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ടിവന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് േഗ്ലാബൽ വില്ലേജും എക്സ്പോ 2020യും. മാർച്ച് ഒമ്പതിനാണ് ആഗോളഗ്രാമങ്ങളുടെ സംഗമവേദിയായ േഗ്ലാബൽ വില്ലേജ് നിർത്തിവെച്ചത്. ആദ്യ പടിയായി പരിപാടികൾ നിർത്തിവെച്ചിരുന്നു. തുടർന്ന് വില്ലേജ് പൂർണമായും അടച്ചുപൂട്ടുകയായിരുന്നു. സീസൺ അവസാനിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് അടച്ചുപൂട്ടിയത്.
അറബ് രാജ്യങ്ങളിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ ദുബൈ എക്സ്പോ 2020 മാറ്റിവെക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഒക്ടോബറിൽ നടക്കേണ്ട പരിപാടി അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. യു.എ.ഇ ആവേശത്തോടെ കാത്തിരുന്ന അന്താരാഷ്ട്ര ബോട്ട് ഷോയും മാറ്റിവെച്ചതിൽ ഉൾെപ്പടുന്നു. മാർച്ച് 10 മുതൽ 14 വരെ ദുബൈ ഹാർബറിൽ നടത്താനിരുന്ന പരിപാടി നവംബർ 24 മുതൽ 28 വരെ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ദുബൈ ലോകകപ്പ്, ലോകോത്തര ബ്രാൻഡുകളുടെയും മാർക്കറ്റിങ് സംഘങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും സംഗമമായ ദുബൈ ലിനക്സ്, അബൂദബിയിലെ അന്താരാഷ്ട്ര ട്രയാത്ത്ലൺ, പാരാട്രയാത്ത്ലൺ ലോകകപ്പ്, മിക്സഡ് റിലേ, ദുബൈ മിറക്ൾ ഗാർഡൻ എന്നിവയും മാറ്റിവെച്ചതിൽപെടുന്നു. എന്നാൽ, ഇതിനിടെ വേൾഡ് ഫുഡ് ഫെസ്റ്റിവലും ദുബൈ ഒാപൺ ടെന്നിസും ഫെഡ് കപ്പ് ടെന്നിസും മുടക്കമില്ലാതെ നടന്നു. ഇതിനിടെ വിവാഹങ്ങൾ പലതും മാറ്റിവെച്ചു. മലയാളി സംഘടനകളും പരിപാടികൾ റദ്ധാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.