അ​ബൂ​ദ​ബി​യി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി

ദു​ബൈ: എ​ല്ലാ വാ​ണി​ജ്യ വ്യ​വ​സാ​യ ക​മ്പ​നി​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് -19 പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് തൊ​ഴി​ലു​ട​മ​ക​ൾ​ ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​ന് വീ​ഴ്ച​വ​രു​ത്തു​ക​യോ താ​മ​സി​പ്പി​ക് കു​ക​യോ ചെ​യ്താ​ൽ പി​ഴ​യും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മാ​നേ​ജ​ർ​മാ​ർ​ക ്കും ക​മ്പ​നി ഉ​ട​മ​ക​ൾ​ക്കും അ​യ​ച്ച ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ചി​ല ക​മ്പ​നി ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.

മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ഡ്രൈ​വ്-​ത്രൂ ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ച്ച​താ​യും അ​ധി​കം മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ളെ നി​യ​മി​ച്ച​താ​യും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ദി​നം 35,000 പേ​രി​ലാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​ൻ വ​കു​പ്പി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കാ​ൻ അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് അ​ൽ ഷം​സി പാ​സാ​ക്കി​യ നി​യ​മം ഉ​ദ്ധ​രി​ച്ച്​ വ​കു​പ്പി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​സ​മ്മ​തി​ച്ചാ​ൽ 5000 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കും. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​ത് ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും മൂ​ന്നാം ത​വ​ണ​യും തു​ട​ർ​ന്നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലു​ട​നീ​ളം വീ​ണ്ടും തു​റ​ക്കു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യി മാ​ൾ ഓ​പ​റേ​റ്റ​ർ​മാ​രു​മാ​യും റീ​ട്ടെ​യി​ല​ർ​മാ​രു​മാ​യും വ​കു​പ്പ് ച​ർ​ച്ച ന​ട​ത്തി. വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മാ​ൾ ഓ​പ​റേ​റ്റ​ർ​മാ​രും ചി​ല്ല​റ വ്യാ​പാ​രി​ക​ളും പ്ര​തി​രോ​ധ-​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി സ്വീ​ക​രി​ക്ക​ണം. യു‌.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള മാ​ളു​ക​ളി​ലും ഷോ​പ്പി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും ആ​കെ ശേ​ഷി​യു​ടെ 30 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ.

38 ഡി​ഗ്രി​യി​ൽ കൂ​ടു​ത​ൽ താ​പ​നി​ല​യു​ള്ള​വ​രും 60 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും മാ​ളു​ക​ളി​ലും കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ത്തു​ന്ന​ത് ത​ട​യ​ണം. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യ​വ​രാ​ണെ​ങ്കി​ലും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും മാ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ താ​പ​നി​ല പ​രി​ശോ​ധി​ക്ക​ണം. ദി​വ​സം മു​ഴു​വ​ൻ അ​വ​രു​ടെ താ​പ​നി​ല പ​തി​വാ​യി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.