ദുബൈ: കോവിഡ് വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് സ്വീകരിക്കേണ്ട ശക്തമായ മുൻകരുതൽ-പ ്രതിരോധ നടപടികളെടുക്കുന്നതിൽ വീഴ്ച വരുത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ദുബൈയ ിൽ വീണ്ടും നടപടി. ദുബൈ ഇക്കോണമിയിലെ കമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട ്ടക്ഷൻ (സി.സി.സി.പി) നടത്തിയ പരിശോധനയിൽ മേഖലയിലെ 26 വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട ്ടി. 235ൽപരം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും പ്രതിരോധ നടപടികൾ സ്വീകരിക്ക ുന്നതിൽ തികഞ്ഞ അലംഭാവം കാട്ടിയ 14 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയതായും ദുബൈ ഇക്കേ ാണമി അറിയിച്ചു.
ദുബൈയിലെ ഷോപ്പിങ് മാളുകളിലും ഹൈ സ്ട്രീറ്റ് മാർക്കറ്റുകളിലും സി.സി.സി.പി നടത്തിയ പരിശോധനയിൽ ഫേസ് മാസ്ക്കുകളും കൈയുറകളും ധരിക്കുന്നതിൽ പലരും ജാഗ്രത പുലർത്തുന്നില്ലെന്ന് കണ്ടെത്തി. സാമൂഹിക അകലം പാലിക്കുന്നതിനും പ്രമോഷൻ വിൽപന ഇല്ലാതാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ട്രയൽ റൂമുകൾ തുറന്നതിനെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഒരു മാസത്തോളം സമ്പൂർണ വിലക്ക് നിലനിന്നിരുന്ന ദുബൈയിൽ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തി വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരുന്നത്. സുശക്തമായ പ്രതിരോധ നടപടികൾ ഓരോ വ്യാപാര സ്ഥാപനങ്ങളും സ്വന്തം നിലക്ക് സ്വീകരിക്കണമെന്ന് കർശന നിർദേശത്തോടെയായിരുന്നു ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. സി.സി.സി.പി നടത്തിയ പരിശോധനയിൽ 165 ഹൈ സ്ട്രീറ്റ് ഷോപ്പുകൾ മുൻകരുതൽ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചതായി കണ്ടെത്തി. നിർദേശം പാലിക്കുന്നതിൽ ഗുരുതരമല്ലാത്ത വീഴ്ച വരുത്തിയ 150 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നടത്തി. എട്ട് സ്ഥാപനങ്ങൾക്കെതിരെ വിവിധ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി.
അൽഖിസൈസ്, അൽ നഖീൽ, ഇൻറർനാഷനൽ സിറ്റി, ഹോർ അൽ അൻസ്, സത്വ, അൽ റഫ, സൂഖ് അൽ കബീർ, കറാമ, അൽ ഖുസൈസ്, അൽ നഹ്ദ, ഫ്രിജ് അൽ മുറാർ, അൽ വർക്ക, റാഷിദിയ, മുത്തീന, അബു ഹെയ്ൽ ജുമൈറ, അൽ വാസൽ, റാസ് അൽഖോർ എന്നിവിടങ്ങളിലെ പലചരക്ക്, ഫർണിച്ചർ, ജനറൽ ട്രേഡിങ്, ഇലക്ട്രിക്കൽസ്, ഡോക്യുമെൻറ് ക്ലിയറിങ്, സാങ്കേതിക സേവനങ്ങൾ, െടയ്ലറിങ്, മൊബൈൽ ഫോണുകൾ, ഇറച്ചി, പ്ലാസ്റ്റിക് ബാഗുകൾ, തുണിത്തരങ്ങൾ, റെൻറ് എ കാർ, ഇലക്ട്രോണിക്സ്, കാർ സ്പെയർപാർട്സ്, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.
ദേര, ബർദുബൈ എന്നിവിടങ്ങളിലെ എട്ട് ഷോപ്പിങ് മാളുകളിലും സംഘം പരിശോധന സംഘടിപ്പിച്ചു. സാമൂഹിക ബോധവത്കരണ സ്റ്റിക്കറുകളും മറ്റു മുൻകരുതൽ നടപടികളും നിലവിൽ വരുത്തിയിട്ടില്ലാത്ത 84 ഔട്ലെറ്റുകൾക്കും മുന്നറിയിപ്പ് നൽകി. ആറ് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. അംഗീകാരമില്ലാതെ ട്രയൽ റൂമുകൾ തുറന്നതിനും പ്രമോഷനുകൾ നടത്തിയതിനുമാണ് പിഴ. ഫേസ്മാസ്ക്കുകളും ൈകയുറകളും ധരിക്കുക, സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കുക, അണുനശീകരണ യജ്ഞം നടക്കുന്ന സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുക തുടങ്ങി കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കാൻ ദുബൈ ഇക്കോണമി വ്യാപാരികളോട് നിർദേശിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 21 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ചിരുന്നു. ഗൗരവതരമായ അനാസ്ഥ കാട്ടിയ ഏഴ് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയ സംഘം, 65ൽപരം സ്ഥാപനങ്ങൾക്ക് കർശനമായ മുന്നറിയിപ്പും നൽകിയിരു
ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.