രജിസ്​ട്രേഷൻ പെരുകുന്നു; വെ​ല്ലു​വി​ളി​ക​ളേ​റെ

ദു​ബൈ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നാ​ട്ടി​ലെ​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ​ ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ര​ജി​സ്​​ട്രേ​ഷ​ൻ ര​ണ്ടു​ ല​ക്ഷം ക​ട​ന്ന​തോ​ടെ വെ​ല്ലു​വി​ളി​ക​ളും വ​ർ​ധി​ക്കു​ന ്നു.
അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ര​ജി​സ്​​േ​ട്ര​ഷ​ൻ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത്ര​യു ം​പേ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്​ എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​ണെ​ന്ന​തും സം​ശ​യ​മു​യ​ർ​ത്തു​ന്ന ു. ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ഏ​ക​ദേ​ശം അ​ഞ്ചു​ ല​ക്ഷം മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക്​ പോ​ കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ക്കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ. ഇ​ത്ര​യും​േ​പ​ർ​ക്ക്​ നാ​ട്ടി​ലെ​ ത്ത​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത്​ 2000 വി​മാ​ന​മെ​ങ്കി​ലും കേ​ര​ള​ത്തി​ലേ​ക്കു​ മാ​ത്രം സ​ർ​വി​സ്​ ന​ട​ത്ത​ണം.
മ​റ്റു​ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കും ഇ​ത്ര​യും സ​ർ​വി​സ്​ വേ​ണ്ടി​വ​രും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഒ​രു വി​മാ​ന​ത്തി​ൽ 200-300 യാ​ത്ര​ക്കാ​രെ​യാ​ണ്​ നി​ല​വി​ൽ യു.​എ.​ഇ​യി​ൽ​നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​ത്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 25,000 പേ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക്​ മാ​ത്രം 100 വി​മാ​ന​ങ്ങ​ളെ​ങ്കി​ലും വേ​ണ്ടി​വ​രും.
യാ​ത്ര​വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തി​നെ​ല്ലാം ​പ്ര​ത്യേ​ക വി​മാ​നം വേ​ണ്ടി​വ​രും. ഒ​രു​മി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ പോ​കേ​ണ്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം നോ​ർ​ക്ക​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ചെ​റി​യ കു​ഞ്ഞു​ങ്ങ​ളു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്കും കൈ​ത്താ​ങ്ങ്​ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്കും നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ​വ​രും. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ള്ള​വ​രെ മാ​ത്ര​േ​മ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കൂ.
ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കൃ​ത്യ​സ​മ​യ​ത്ത്​ ന​ൽ​കു​ന്ന​തും വെ​ല്ലു​വി​ളി​യാ​വും. നാ​ട്ടി​ലെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ​ക്ക്​ സ​മ്പ​ർ​ക്ക​വി​ല​ക്ക്​ ഒ​രു​ക്കു​ന്ന​തി​ലെ വെ​ല്ലു​വി​ളി വേ​റെ​യും.
യു.​എ.​ഇ​യി​ൽ​നി​ന്ന്​ മാ​ത്രം 50,000ത്തി​ലേ​റെ പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നാ​ണ്​ അ​റി​വ്. ര​ജി​സ്​​േ​ട്ര​ഷ​ൻ തു​ട​ങ്ങി​യ​ത്​ മു​ത​ൽ പ്ര​വാ​സി നാ​ടു​ക​ളി​ലെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ നോ​ർ​ക്ക​യു​ടെ വെ​ബ്​​സൈ​റ്റ്​ ലി​ങ്കു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ കു​തി​ച്ചു​യ​ർ​ന്ന​ത്. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും ഹോം ​ക്വാ​റ​ൻ​റീ​നാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​ണ്​ പ​ല​രും ആ​ദ്യ ദി​വ​സം​ത​ന്നെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. എ​ന്നാ​ൽ, രോ​ഗി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും വി​സി​റ്റി​ങ്​ വി​സ​ക്കാ​ർ​ക്കു​മാ​ണ്​ മു​ൻ​ഗ​ണ​ന​യെ​ന്ന്​ നോ​ർ​ക്ക നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​േ​മ ഇ​വ​ർ​ക്കു​പോ​ലും നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ക​ഴി​യൂ.
Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.