റീഫണ്ട് ആവശ്യപ്പെട്ട് എമിറേറ്റ്സിന് ലഭിച്ചത് അഞ്ചുലക്ഷം അപേക്ഷകൾ. ഒാരോ മാസ വും ഒന്നര ലക്ഷം അപേക്ഷകളാണ് ലഭിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതർ. ഉപഭോക്ത ാക്കളുടെ ക്ഷേമത്തിനാണ് മുഖ്യപരിഗണനയെന്നും പരമാവധി പേർക്ക് റീഫണ്ട് അനുവദിക് കുമെന്നും അധികൃതർ വ്യക്തമാക്കി.
റീഫണ്ട് നൽകുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്.
ഒരു മാസത്തിൽ 35,000 അപേക്ഷകൾ വീതം തീർപ്പാക്കുന്നുണ്ട്. ബാക്കിയുള്ളവ പരിഗണനയിലാണ്. ഇത് പരമാവധി വേഗത്തിൽ തീർപ്പാക്കും. റീഫണ്ട് ആവശ്യമുള്ളവർക്ക് എമിറേറ്റ്സിെൻറ വെബ്സൈറ്റിലൂടെ അനായാസം അപേക്ഷിക്കാൻ കഴിയും. അെല്ലങ്കിൽ ബുക്ക് ചെയ്ത ട്രാവൽ ഏജൻസികളെ സമീപിച്ചാൽ അവർ സഹായിക്കും. എന്നാൽ, വൈകിയാണെങ്കിലും ഇതേ ടിക്കറ്റിൽ തന്നെ യാത്ര നടത്തുന്നതാവും ഉചിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.