അബൂദബി: കോവിഡ്-19 രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി അബൂദബിയിൽ ഡ്രൈവ് ത്രൂ അറവുശാ ലകൾ തുറന്നു. വാഹനത്തിലിരിക്കുന്നവർക്ക് പുറത്തിറങ്ങാതെ മാംസം എത്തിക്കുന്ന സംവി ധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതി നാണ് അബൂദബി മുനിസിപ്പാലിറ്റി ഉപഭോക്താക്കളെ വെളിയിലിറക്കാതെ ഇടപാടുകൾ പൂർത്തീകരിക്കാൻ സൗകര്യം സജ്ജമാക്കിയത്. ഇതുവഴി അറവുശാലകളിലെ വെയ്റ്റിങ് റൂമുകളിൽ അനുഭവപ്പെടുന്ന തിരക്കൊഴിവാക്കാമെന്ന് കരുതുന്നു.
അബൂദബി എമിറേറ്റിലെ മുനിസിപ്പാലിറ്റി അറവുശാലകളിൽ 70,000 മൃഗങ്ങളെ റമദാൻ മാസത്തിൽ കശാപ്പുചെയ്യേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് അറവുശാലകളിലെത്തുന്നവരുടെ വാഹനത്തിനു സമീപമെത്തി ഓർഡർ സ്വീകരിക്കും. മിനിറ്റുകൾക്കുള്ളിൽ മാംസം എത്തിക്കുകയും ചെയ്യും. മുനിസിപ്പൽ സൂപ്പർവൈസറാണ് ഓർഡർ, കശാപ്പ് എന്നിവക്ക് മേൽനോട്ടം വഹിക്കുന്നത്. വാഹനത്തിൽ കാത്തിരിക്കുന്നവരുടെ ബോറടി മാറ്റാൻ മുനിസിപ്പാലിറ്റി നൽകുന്ന സൗജന്യ ഇൻറർനെറ്റ് വൈഫൈ ഉപകരിക്കുമെന്ന് അബൂദബി േസ്ലാട്ടറിങ് വിഭാഗം മേധാവി ഖൽഫാൻ അൽ മുഹൈരിബി ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾക്ക് ഇറച്ചി ഓർഡർ ചെയ്യാനും കൈമാറാനും മുനിസിപ്പാലിറ്റി രണ്ട് മൊബൈൽ ആപ്ലിക്കേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഭൂരിപക്ഷം ആളുകളും നേരിെട്ടത്തിയാണ് ഒാർഡർ നൽകുന്നത്. അറവുശാലകൾ പതിവായി വൃത്തിയാക്കുകയും ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രാവിലെ പരിശോധിക്കുകയും ചെയ്യുന്നു. ഞായറാഴ്ച ഉച്ചയോടെ 13,000 മൃഗങ്ങളെയാണ് കശാപ്പിനായി എത്തിച്ചത്. 145ഓളം കശാപ്പുകാരും 300 തൊഴിലാളികളും അബൂദബി എമിറേറ്റിലെ നാല് പൊതു അറവുശാലകളിൽ സേവനമനുഷ്ഠിക്കുന്നു. ഇന്ത്യ, ആസ്ട്രേലിയ, സോമാലിയ, ഒമാൻ, സൈപ്രസ്, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നാണ് മൃഗങ്ങളെ അബൂദബി കന്നുകാലി മാർക്കറ്റിൽ എത്തിക്കുന്നത്. ഏറ്റവും കൂടുതൽ ആടുമാടുകൾ ആസ്ട്രേലിയയിൽനിന്നാണെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.