????????? ??????? ???????????? ?????????????????? ???????????????? ?????????????

മു​സ​ഫ മു​ത​ൽ മ​സ്റ​ക​ൾ വ​രെ നീ​ളു​ന്ന സേ​വ​ന​ങ്ങ​ളൊ​രു​ക്കി പ്ര​വാ​സി ഇ​ന്ത്യ

മു​സ​ഫ: പ്ര​വാ​സി​ക​ളു​ടെ നി​ശ്വാ​സ​ങ്ങ​ൾ​ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ച പ്ര​വാ​സി ഇ​ന്ത്യ കോ​വി​ഡ് കാ​ല​ ത്തും വി​ശ്ര​മ​മി​ല്ലാ​ത്ത ക​ർ​മ​പാ​ത​യി​ലാ​ണ്. അ​ബൂ​ദ​ബി മു​സ​ഫ മേ​ഖ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ ലും പ്ര​വാ​സി​ക​ളു​ടെ ഹൃ​ദ​യ താ​ള​ത്തി​നൊ​പ്പം ദീ​ർ​ഘ​കാ​ല​മാ​യി നി​ല​കൊ​ള്ളു​ന്ന ഇൗ ​കാ​രു​ണ്യ​കൂ​ട്ടാ​ യ്മ മു​സ​ഫ​യി​ലെ നി​സ്സ​ഹാ​യ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല, മ​രു​ഭൂ​വി​ലെ മ​സ്‌​റ​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​നു​ഷ്യ​ർ​ക്കും അ​ന്ന​മൊ​രു​ക്കി ക​രു​ണ​യു​ടെ സാ​ന്ത്വ​ന​സ്പ​ർ​ശം പ​ക​രു​ന്ന തി​ര​ക്കി​ലാ​ണി​പ്പോ​ൾ.

കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യി​ൽ പ്ര​വാ​സ​ലോ​കം സ്തം​ഭി​ച്ച​പ്പോ​ൾ നി​സ്സം​ഗ​ത കൈ​വെ​ടി​ഞ്ഞ് മി​ക​ച്ച ആ​സൂ​ത്ര​ണ​ത്തോ​ടെ മു​ന്നേ​റി​യാ​ണ് കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ്യാ​പ്​​തി കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സേ​വ​ന​മു​ഖ​ങ്ങ​ൾ തു​റ​ന്ന് രോ​ഗ​ബാ​ധി​ത​രും ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രു​മാ​യ മു​സ​ഫ​യി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി ഏ​റ്റ​വും വേ​ഗ​ത്തി​ൽ സേ​വ​ന​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ശു​ദ്ധ റ​മ​ദാ​നി​ലും ഇൗ ​സം​ഘം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​ത്. കോ​വി​ഡ് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

വീ​ടു​ക​ളി​ൽ വി​ല​ക്കി​ലാ​യി​പ്പോ​വ​ർ​ക്ക് ഒ​രു​മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​ക്കി​റ്റും ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​യും മു​റ​തെ​റ്റാ​തെ എ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​ശ്യ​മ​രു​ന്നു​ക​ളും ആ​വ​ശ്യ​ക്കാ​ർ​ക്ക് ഒ​രു വി​ളി​പ്പു​റ​ത്ത് എ​ത്തി​ക്കാ​ൻ ത​ക്ക​ത്തി​ലു​ള്ള വ​ള​ൻ​റി​യ​ർ വി​ന്യാ​സ​മാ​ണ് പ്ര​വാ​സി ഇ​ന്ത്യ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​വാ​സ​ലോ​ക​ത്തെ ന​ല്ല​വ​രും മ​നു​ഷ്യ​സ്നേ​ഹി​ക​ളു​മാ​യ ആ​ളു​ക​ളെ സ​ഹ​ക​രി​പ്പി​ച്ചു​കൊ​ണ്ട്​ തു​ട​രു​ന്ന ഇൗ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ, ക​ർ​മോ​ത്സു​ക​രാ​യി മു​ന്നേ​റു​ന്ന വ​ള​ൻ​റി​യ​ർ​മാ​രു​ടെ സ​മ​ർ​പ്പ​ണം​ത​ന്നെ​യാ​ണ് കോ​വി​ഡ് കാ​ല​ത്തും കാ​രു​ണ്യ​ത്തി​ന് ത​ട​യി​ടാ​നാ​വാ​ത്ത സേ​വ​ന​ങ്ങ​ൾ നി​ർ​ബാ​ധം തു​ട​രു​ന്ന​തി​നു പി​ന്നി​ൽ.

ഭ​ക്ഷ​ണ​വും മ​രു​ന്നും മാ​ത്ര​മ​ല്ല, മ​ഹാ​മാ​രി തീ​ർ​ത്ത സ്തം​ഭ​നാ​വ​സ്ഥ​യി​ൽ മ​ന​സ്സി​നു മു​റി​വേ​റ്റ​വ​ർ​ക്ക് സാ​ന്ത്വ​നം പ​ക​രു​ന്ന​തി​ലും നി​സ്തു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ൺ​സ​ലി​ങ്​ സ​െൻറ​റു​ക​ൾ ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ് ഫ​ലം ല​ഭി​ച്ച് പ​ക​ച്ചു​പോ​യ​വ​ർ​ക്ക് ചി​കി​ത്സ​യെ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി അ​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ക​യും അ​തി​നു​മ​പ്പു​റം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നും പ്ര​ഗ​ല്​​ഭ​രാ​യ ഡോ​ക്ട​ർ​മാ​രും സൈ​ക്കോ​ള​ജി​സ്​​റ്റു​ക​ളും അ​ട​ങ്ങി​യ സം​ഘം നി​യ​ന്ത്രി​ക്കു​ന്ന കൗ​ൺ​സ​ലി​ങ്​ സ​െൻറ​റു​ക​ൾ പ്ര​ത്യേ​ക ജാ​ഗ്ര​ത​യാ​ണ് തു​ട​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ അ​തി​ജീ​വി​ച്ചു​ക​ഴി​ഞ്ഞാ​ലും പ്ര​വാ​സ​സ​മൂ​ഹ​ത്തി​ന് ധൈ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​വാ​സി മു​സ​ഫ കാ​മ്പ​യി​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.