ദുബൈ: റമദാനിൽ തിരഞ്ഞെടുക്കപ്പെട്ട 400 ഫ്ലാറ്റുകളിൽ ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി സ്നേഹ വിരുന്നൊരുക്കുന്നു. കോവിഡ്-19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ, ജോലിയും വേതനവും ഇല്ലാത െ പ്രയാസപ്പെടുന്ന ബാച്ചിലർമാരും ഫാമിലികളും ഉൾപ്പെടുന്ന 5000ത്തോളം പേർക്ക് പദ്ധതി വഴി ഒരു മാസക്കാലത്തെ ഭക്ഷണ വിഭവങ്ങൾ ലഭിക്കും. നാലാഴ്ചകളിലായി കെ.എം.സി.സി വളൻറിയർമാർ ഫ്ലാറ്റുകളിൽ ഭക്ഷണക്കിറ്റുകൾ നേരിട്ടെത്തിക്കും. ദേര നായിഫിൽ ആരംഭിച്ച ജില്ല കെ.എം.സി.സിയുടെ ഹെൽപ് ഡെസ്ക് ആസ്ഥാനത്ത് പദ്ധതിയുടെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി സംസ്ഥാന ട്രഷറർ പി.കെ. ഇസ്മായിൽ നിർവഹിച്ചു.
കണ്ണൂർ ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി, സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡൻറ് റയീസ് തലശ്ശേരി, സെക്രട്ടറി ഒ. മൊയ്തു ചപ്പാരപ്പടവ്, ജില്ല കെ.എം.സി.സി കോവിഡ് പ്രതിരോധ സെല്ലുകളുടെ ചീഫ് കോഒാഡിനേറ്റർ റഹ്ദാദ് മൂഴിക്കര, ദുബൈ ഹെൽത്ത് അതോറിറ്റി കോവിഡ് പ്രതിരോധ വിങ് പ്രതിനിധി ഷൗക്കത്ത് മാതോടം, ജില്ല ഭാരവാഹികളായ ഇബ്രാഹിം ഇരിട്ടി, ഫൈസൽ മാഹി, മുനീർ ഐക്കോടിച്ചി, റഫീഖ് കല്ലിക്കണ്ടി, മണ്ഡലം ഭാരവാഹികളായ സിറാജ് കതിരൂർ, ശംസുദ്ദീൻ എറന്തല, വാഹിദ് പാനൂർ, നദീർ ഇരിക്കൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.