???????? ???????? ?????? ????????? ????? ??????

കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നാ​യി യൂ​നി​യ​ൻ​കോ​പ്​ നീ​ക്കി​വെ​ച്ച​ത്​ 1.7 കോ​ടി ദി​ര്‍ഹം

ദു​ബൈ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ക്കു​മാ​യി യു.​ എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്​​തൃ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ യൂ​നി​യ​ന്‍ കോ​പ് 1.7 കോ​ടി ദി​ര്‍ഹം നീ​ക്ക ി വെ​ച്ചു. ഏ​പ്രി​ല്‍ 22 വ​രെ 80,52,200 ദി​ര്‍ഹ​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ഉ​ള്‍പ്പെ ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ചെ​ല​വ​ഴി​ച്ച തു​ക​ക്ക് പു​റ​മെ​യാ​ണി​ത്. ഈ ​വ​ര്‍ഷം ആ​ദ്യം മു​ത​ല്‍ ആ​ഗോ​ള വി​പ​ണി നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്. ഇ​ത് ഉ​ൽ​പ​ന്ന വി​ത​ര​ണ​ത്തെ​യും വി​ല​യെ​യും ഉ​ള്‍പ്പെ​ടെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നെ നേ​രി​ടു​വാ​ൻ നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന്​ യൂ​നി​യ​ന്‍ കോ​പ് സി.​ഇ.​ഒ ഖാ​ലി​ദ് ഹു​മൈ​ദ് ബി​ന്‍ ദി​ബാ​ന്‍ അ​ല്‍ ഫ​ല​സി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ മു​ഖേ​നെ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി 25,000ത്തി​ല​ധി​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല കു​റ​ക്കു​ന്ന​തി​നാ​യി 15 കോ​ടി ദി​ര്‍ഹം അ​നു​വ​ദി​ച്ച​താ​യി യൂ​നി​യ​ന്‍ കോ​പ് സി.​ഇ.​ഒ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 70 കോ​ടി ദി​ര്‍ഹ​മി​​െൻറ വി​ല്‍പ​ന റ​മ​ദാ​ന്‍ മാ​സ​ത്തി​ലു​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ഴ്ച തോ​റു​മു​ള്ള പ​ര്‍ചേ​സ് ഒ​ഴി​വാ​ക്കി ആ​ളു​ക​ള്‍ പ്ര​തി​മാ​സ ഷോ​പ്പി​ങ്​ ശീ​ലി​ക്ക​ണ​മെ​ന്നും അ​തി​ലൂ​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

റ​മ​ദാ​നും ഈ​ദും പ്ര​മാ​ണി​ച്ച് ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ​യും മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​ത​ര​ണ​ക്കാ​രു​മാ​യി യൂ​നി​യ​ന്‍ കോ​പ് 50 കോ​ടി ദി​ര്‍ഹ​മി​​െൻറ ക​രാ​റി​ലാ​ണ്​ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​ല്‍പ​ന്ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റ് വ്യാ​പാ​രി​ക​ള്‍ക്ക് ന​ല്‍കാ​നും ത​യാ​റാ​ണ്. എ​ല്ലാ യൂ​നി​യ​ന്‍ കോ​പ്​ ശാ​ഖ​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വെ​ളു​പ്പി​ന് ര​ണ്ട്​ വ​രെ തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കും. 24 മ​ണി​ക്കൂ​റും തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും ദി​വ​സേ​ന അ​ഞ്ച് മ​ണി​ക്കൂ​റോ​ളം അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഒ​രു മ​ണി​ക്കൂ​ര്‍ മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള സ​മ​യ​മാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ക​ട​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും അ​വ​ശ്യ വ​സ്തു​ക്ക​ളും ഉ​ള്‍പ്പെ​ടെ 32,000ത്തോ​ളം ഉ​ള്‍പ​ന്ന​ങ്ങ​ള്‍ ഹോം ​ഡെ​ലി​വ​റി​യാ​യി എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.