കോവിഡ് എന്ന മഹാമാരി വിതച്ച വിനാശത്തിൽ നിന്നും കരകയറാനുള്ള പ്രയത്നത്തിലാണ് ലോ കം. അതിജീവനത്തിെൻറ വഴിയിൽ പ്രവാസികളെയും താങ്ങിപ്പിടിച്ചാണ് യു.എ.ഇയുടെ പ്രയാണം. കാരുണ്യത്തിെൻറ കരങ്ങൾ നീട്ടുന്ന യു.എ.ഇ ഭരണാധികാരികൾ സ്വദേശികളെന്നോ അതിഥികളെ ന്നോ വ്യത്യാസമില്ലാത്തെ സുരക്ഷവലയം തീർക്കുകയാണ്. അധികാരികളുടെ ഇടപെടൽ കൊണ്ടും സന്നദ്ധ സേനകളുടെ പ്രയത്നം കൊണ്ടും ഉമ്മുൽ ഖുവൈനിൽ കോവിഡ് വ്യാപനം തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്.
ഭരണകൂടത്തിനൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കാനും ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കാനും ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷനായി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തുടക്കം മുതൽ അസോസിയേഷൻ പ്രവർത്തകർ സജീവമാണ്. ഹെൽപ് ഡെസ്ക് രൂപവത്കരിക്കുകയും ആരോഗ്യ വകുപ്പും കമ്യൂണിറ്റി പൊലീസുമായും ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കേരള മോഡൽ പദ്ധതിയാണ് അസോസിയേഷൻ ഇവിടെ ആസൂത്രണം ചെയ്തത്. കോവിഡ് പോസിറ്റിവ് ആയവരെയും കൂടെ താമസിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ഇടപഴകുന്നവരെയും കണ്ടുപിടിച്ച് ആരോഗ്യ വകുപ്പിൽ വിവരമറിയിക്കുന്നുണ്ട്.
ഇവരെ ഐസൊലേറ്റ് ചെയ്യുവാനും ക്വാറൻറീൻ ചെയ്യുവാനും സഹകരണങ്ങൾ നൽകുന്നു. ക്വാറൻറീൻ പോലുള്ള കാര്യങ്ങൾക്ക് സ്ഥല പരിമിതികളുണ്ടെങ്കിൽ അസോസിയേഷെൻറ ഓഡിറ്റോറിയം അടക്കം എല്ലാ ബിൽഡിങ്ങുകളും വിട്ടുനൽകാമെന്നും അറിയിച്ചിട്ടുണ്ട്. ജോലി ഇല്ലാതെയും ശമ്പളം ലഭിക്കാതെയും ലേബർ ക്യാമ്പുകളിലും റൂമുകളിലും കഴിയുന്നവർക്ക് ഭക്ഷണ സാധനങ്ങളും മരുന്നും മറ്റു സഹായവും ചെയ്തു വരുന്നു. ഉമ്മുൽ ഖുവൈനു പുറത്തുള്ള രോഗികൾക്കും ആവശ്യപ്പെടുന്ന സംഘടനകൾക്കും മരുന്നെത്തിച്ചു. ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ലുലു ഗ്രൂപ്പ്, സ്വദേശികൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ സഹായവും ലഭിക്കുന്നുണ്ട്.
ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന പ്രവാസികൾക്ക് പൂർണസംരക്ഷണം ഒരുക്കുകയാണ് യു.എ.ഇ ഭരണകൂടം. ഇത് ചെറിയ കാര്യമല്ല. എങ്കിലും, രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായാണ് അതാതു രാജ്യങ്ങളിലെ പൗരന്മാരെ നാട്ടിെലത്തിക്കുന്നതിന് വിമാന സർവിസ് നടത്താൻ യു.എ.ഇ അനുമതി നൽകിയത്. പല രാജ്യങ്ങളിലും ഇൗ സേവനം ഉപയോഗപ്പെടുത്തിയെങ്കിലും ഇന്ത്യ ഉൾപെടെയുള്ളവ ഇതിനോട് മുഖം തിരിച്ചത് പ്രവാസികളെ ഏറെ വേദനിപ്പിക്കുന്നതാണ്.
ഇവിടെ സുരക്ഷിതരായിരിക്കുന്നവരെയോ കോവിഡ് രോഗികളെയോ നാട്ടിലെത്തിച്ച് ഇന്ത്യയിൽ കോവിഡ് വിപ്ലവം സൃഷ്ടിക്കാനല്ല പ്രവാസികൾ ശ്രമിക്കുന്നത്. മറിച്ച്, 65നു മുകളിൽ പ്രായമുള്ളവർ, ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവർ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിങ് വിസയിലെത്തിയവർ, മരുന്ന് തീർന്നവർ തുടങ്ങിയവരെയാണ് അടിയന്തരമായി നാട്ടിലെത്തിക്കേണ്ടത്. പ്രവാസിക്ക് അവെൻറ മാതൃ രാജ്യത്ത് എത്തുക എന്നത് ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികമായ അവകാശമാണ്. കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടികളുമായി മുന്നോട്ടു പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.