?????? ???????????? ???? ????????? ?????????????

ആ​രും വി​ശ​ന്നി​രി​ക്കേ​ണ്ടി​വ​രി​ല്ല, യു.​എ.​ഇ ഒ​രു കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ളൊ​രു​ക്കും

ദു​ബൈ: റ​മ​ദാ​ൻ മാ​സം യു.​എ.​ഇ​യി​ൽ സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ​കൂ​ടി പൂ​ക്കാ​ല​മാ​ണ്. പ​ള് ളി​ക​ൾ​ക്കും ലേ​ബ​ർ ക്യാ​മ്പു​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും മു​ന്നി​ൽ ഒ​രു​ക്കു​ന്ന ഇ​ഫ്​​താ​ർ ത​മ്പു​ക​ള ി​ൽ ഭ​ക്ഷ​ണ​ത്ത​ളി​ക​ക​ളു​മാ​യി സേ​വ​ന​സ​ന്ന​ദ്ധ​രാ​യ മ​നു​ഷ്യ​ർ പാ​റി​ന​ട​ക്കു​മാ​യി​രു​ന്നു. അ​ത്താ​ഴം ക​ഴി​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​തു വി​ള​മ്പു​മാ​യി​രു​ന്നു. നി​ർ​ബ​ന്ധ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട കോ​വി​ഡ്​​കാ​ല​ത്തെ റ​മ​ദാ​നി​ൽ എ​ങ്ങ​നെ, എ​വി​ടെ നി​ന്ന്​ ഭ​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക​പ്പെ​ടു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ണ്ട്​ ഇ​വി​ടെ. എ​ന്നാ​ൽ, ആ ​ആ​ശ​ങ്ക ഇ​നി വേ​ണ്ട​തി​ല്ല.

ഇൗ ​റ​മ​ദാ​നി​ൽ ഒ​ര​​ു കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ളൊ​രു​ക്കി വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ പ​ദ്ധ​തി. പ്ര​ഖ്യാ​പി​ച്ച​ത്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ​മ​ക്​​തൂം. പാ​കം​ചെ​യ്​​ത ഭ​ക്ഷ​ണം അ​ല്ലെ​ങ്കി​ൽ അ​വ ത​യാ​റാ​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ൾ ഒ​രു​ക്കി​ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം.

ശൈ​ഖ ഹി​ന്ദ്​ ബി​ൻ​ത്​ മ​ക്​​തൂ​മി​നാ​ണ്​ ഇൗ ​പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല. യു.​എ.​ഇ ഫു​ഡ്​​ബാ​ങ്ക്​ ട്ര​സ്​​റ്റ്​ ബോ​ർ​ഡ്​ അ​ധ്യ​ക്ഷ​കൂ​ടി​യാ​ണ്​ ശൈ​ഖ ഹി​ന്ദ്. രാ​ജ്യ​ത്തെ ഒ​രു മ​നു​ഷ്യ​നും പ​ട്ടി​ണി കി​ട​ക്കാ​തി​രി​ക്കാ​ൻ നാം ​ശ്ര​ദ്ധി​ക്കു​മെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഉ​റ​പ്പു​ന​ൽ​കി. ഭ​ക്ഷ​ണ​മൊ​രു​ക്കു​ക എ​ന്ന​ത്​ മാ​നു​ഷി​ക​വും സാ​മൂ​ഹി​ക​വു​മാ​യ മു​ൻ​ഗ​ണ​ന​യാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു.

ലോ​കം ഏ​റ്റ​വും വ​ലി​യ ഒ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണി​ന്ന്. ന​മ്മു​ടെ രാ​ജ്യ​ത്തി​​െൻറ​യും സ​മൂ​ഹ​ത്തി​​െൻറ​യും ക​രു​ത്തും ക​രു​ത​ലും ലോ​ക​ത്തി​ന്​ വീ​ണ്ടും ബോ​ധ്യ​പ്പെ​ടു​ക​യാ​ണി​പ്പോ​ൾ. ഒ​രാ​ൾ​ക്കും ചി​കി​ത്സ ല​ഭി​ക്കാ​ത്ത, പ​ട്ടി​ണി കി​ട​ക്കേ​ണ്ട അ​വ​സ്​​ഥ​യി​ല്ലാ​ത്ത രീ​തി​യി​ൽ ഏ​വ​രും പ​ര​സ്​​പ​രം സ​ഹാ​യി​ക്കു​ക​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ ന​മ്മു​ടെ നാ​ട്ടി​ലെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.