സാ​നി​റ്റൈ​സ​റെ​ന്ന വ്യാ​ജേ​ന വി​ൽ​പ​ന ന​ട​ത്തി​യ വ്യാ​ജ സ്പ്രേ​ക​ൾ പി​ടി​കൂ​ടി

അ​ജ്മാ​ൻ: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​മി​ത​മാ​യ ആ​വ​ശ്യം മു​ത​ലെ​ടു​ക്കാ​ൻ വ്യാ​ജ​ന്മാ​രും രം​ഗ​ത്ത്. കോ​വി​ ഡ്​​വ്യാ​പ​ന​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ നി​ര​വ​ധി വ്യാ​ജ ഉ​ൽ​പ​ന് ന​ങ്ങ​ളാ​ണ് സാ​ഹ​ച​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​ൻ​സ്​​റ്റ​ൻ​റ് സാ​നി​റ്റൈ​സ​ർ എ​ന ്ന പേ​രി​ൽ വി​റ്റ​ഴി​ച്ച​ത് ബോ​ഡി സ്പ്രേ. ​ബോ​ഡി സ്പ്രേ​യു​ടെ ബോ​ട്ടി​ലി​നു മു​ക​ളി​ൽ ഇ​ൻ​സ്​​റ്റ​ൻ​റ് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ സ്പ്രേ ​എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ പു​തി​യ ലേ​ബ​ൽ പ​തി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ബാ​ക്ടീ​രി​യ, അ​ണു​ക്ക​ൾ, വൈ​റ​സ് തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണം എ​ന്നും ലേ​ബ​ലി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വി​വി​ധ​ങ്ങ​ളാ​യ ക​മ്പ​നി​ക​ളു​ടെ ബോ​ഡി സ്പ്രേ​ക​ൾ വി​റ്റി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 41,000ത്തോ​ളം വ്യാ​ജ സാ​നി​റ്റൈ​സ​റു​ക​ൾ അ​ജ്മാ​ൻ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി. അ​ഞ്ചു ല​ക്ഷ​ത്തോ​ളം ദി​ർ​ഹം വി​ല വ​രു​ന്ന വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ ഇ​ത് നി​ർ​മി​ച്ചി​രു​ന്ന ര​ണ്ട് ക​മ്പ​നി​ക​ൾ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തു. അ​തോ​ടൊ​പ്പം ഇ​ത് തി​രി​ച്ച​റി​യാ​തെ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​ൽ​പ​ന്നം പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. സ​മൂ​ഹ​ത്തി​െൻറ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ജ്മാ​ൻ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​​െൻറ കീ​ഴി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തി​നാ​യി വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യും ക​ന​ത്ത പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പ് മേ​ധാ​വി അ​ഹ്​​മ​ദ് ഖൈ​ർ അ​ൽ​ബ​ലൂ​ശി പ​റ​ഞ്ഞു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.