ദുബൈ: നല്ല വിശപ്പുണ്ട്, ഭക്ഷണം കിട്ടുമോ എന്ന് അന്വേഷിച്ചൊരു ഫോൺ കാൾ വന്നാൽ അബൂദബി മു സഫയിൽ നിന്നൊരു ഫുഡ് വാഗൺ പുറപ്പെടും. വിളിച്ചയാളെയും ഒപ്പമുള്ളവരെയും സ്നേഹത്തോടെ ഉൗട്ടിയശേഷം മറ്റാരെങ്കിലും വിശക്കുന്ന വയറുമായി ബുദ്ധിമുട്ടുന്നുണ്ടോ എന്നുകൂടി അന ്വേഷിച്ച് എല്ലാവരുടെയും വിശപ്പടക്കി മുഖത്ത് പുഞ്ചിരി വിരിഞ്ഞാൽ മാത്രമേ ഇൗ ഫുഡ് വാഗ ണിന് തിരികെ യാത്രയുള്ളൂ. അബൂദബിയിലെ റസ്റ്റാറൻറ് ഉടമസ്ഥരായ എടപ്പാൾ സ്വദേശി ഇബ്രാഹിം കാഞ്ഞിരമുക്കും കൊയിലാണ്ടിക്കാരൻ സാദത്തും ഏതാനും ആഴ്ചകളായി അബൂദബിയിലുടനീളം ഇൗ ഫുഡ് വാഗണിൽ കറങ്ങുകയാണ്.
ഒരാൾ പോലും വിശന്ന വയറുമായി ഉറങ്ങാൻ കിടക്കരുതെന്ന ദൃഢനിശ്ചയമാണ് കോവിഡ് കാലത്തെ ഇൗയൊരു സൽപ്രവൃത്തിക്കു പിന്നിൽ. ദിവസവും 600ൽപരം ഭക്ഷണപ്പൊതികളാണ് ഇവർ അർഹരുടെ കരങ്ങളിലെത്തിക്കുന്നത്. ഓരോ ദിവസവും ആവശ്യക്കാരുടെ എണ്ണം കൂടി വരുമ്പോഴും ഒട്ടും സങ്കോചമില്ല ഇവരുടെ മുഖങ്ങളിൽ. റസ്റ്റാറൻറുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നതുപോലെ നിറഞ്ഞ സ്നേഹം നിറച്ചുവെച്ചാണ് ഇവർ ഓരോ പൊതിയും കൈമാറുന്നത്. നിറമുള്ള ജീവിതവും ജോലിയും സ്വപ്നം കണ്ട് മരുഭൂമിയിൽ വന്നിറങ്ങിയവർ ഭക്ഷണത്തിനുപോലും വകയില്ലാതെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഇൗ വല്ലാത്ത കാലത്ത് ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ജീവിതംകൊണ്ട് എന്താണ് അർഥമെന്നാണ് സ്നേഹസദ്യ വിളമ്പുന്ന ഇരുവരുടെയും ചോദ്യം.
25 പേർക്ക് ഭക്ഷണം കിട്ടുമോ എന്ന് തിരക്കി ഇബ്രാഹീമിെൻറ മൊബൈലിലേക്ക് വന്നൊരു കാളാണ് ഇവരെ കരുതലിെൻറ കരംനീട്ടുന്നവരാക്കി മാറ്റിയത്. അബൂദബിയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ബഷീർക്കയോട് ചോദിച്ചതോടെ 25 പൊതികളും അപ്പോൾ തന്നെ റെഡിയായി. മാത്രമല്ല ബഷീർക്കയുടെ സഹോദരൻ സാദത്തും വിതരണത്തിന് ഒപ്പംകൂടി. പിന്നെ കണ്ടും കേട്ടുമറിഞ്ഞും പലരും സഹായങ്ങളുമായി ഒപ്പംനിന്നു. തുടർന്ന് റസ്റ്റാറൻറ്, കാറ്ററിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെയും മറ്റു ബിസിനസ് ചെയ്യുന്നവരെയെല്ലാം കോർത്തിണക്കി ഒരു വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി - കോവിഡ് തീർക്കുന്ന വെല്ലവിളികളെ അതിജീവിക്കാൻ ഫുഡ് ചലഞ്ച് എന്ന വാട്സ്ആപ് ഗ്രൂപ് പിറന്ന കഥ ഇബ്രാഹിം പറഞ്ഞു.
പലരിൽനിന്നായി ശേഖരിക്കുന്ന പൊതികൾ എണ്ണിത്തിട്ടപ്പെടുത്തി അബൂദബിയിലും മുസഫയിലും ബനിയാസിലുമെത്തിക്കുന്നതിന് നേതൃത്വംനൽകുന്നത് ഇവർ രണ്ടുപേരാണ്. ഏതുസമയത്തും ആർക്കും വിളിക്കാം, വിശപ്പ് മാറ്റാൻ വിളിപ്പുറത്ത് നമ്മളുണ്ടാകുമെന്നതാണ് വാട്സ്ആപ് ഗ്രൂപ്പിെൻറ ആപ്തവാക്യം. വിലക്കിലായിപ്പോയവർക്ക് സ്നേഹസദ്യ വിളമ്പുന്ന ഇൗ പുണ്യപ്രവൃത്തിക്ക് നിർദേശങ്ങളുമായി ഷുക്കൂര്‍ അലി കല്ലിങ്ങല്‍, ഇബ്രാഹിം ബഷീർ, കരീം ഹാജി എന്നിവരും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.