ദുബൈ: വാർത്താമാധ്യമങ്ങളിൽ വഴിത്തിരിവ് സൃഷ്ടിച്ച മാധ്യമം ദിനപത്രം നാട്ടിലുള് ള പ്രിയപ്പെട്ടവർക്കും വിദ്യാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും സമ്മാനിക്കാൻ പ്ര വാസികൾക്ക് സൗകര്യമൊരുക്കുന്ന ‘കണക്ട് യുവർ ഡിയേഴ്സ്’ പദ്ധതിയിൽ പങ്കുചേരാ ൻ ആഗ്രഹിക്കുന്നവർക്ക് ഫോൺ വഴി ബന്ധപ്പെട്ട് എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. കോവിഡ് -19 വ്യാപനം തടയുന്നതിെൻറ ഭാഗമായി സാമൂഹികമായ കൂടിച്ചേരലുകൾ കുറക്കണമെന്ന സർക്കാറുകളുടെ നിർദേശം മാനിച്ചാണ് ആശയവിനിമയത്തിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ബദൽ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. യു.എ.ഇയിലെ എല്ലാ മേഖലകളിലും ഇൗ സൗകര്യമുണ്ട്.
പ്രിയപ്പെട്ട കൂട്ടുകാർ, സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ തുടങ്ങിയവർക്ക് മാധ്യമം ദിനപത്രവും കുടുംബം മാസികയും സമ്മാനമായി നൽകാനാവുന്ന കണക്ട് യുവർ ഡിയേഴ്സ് പദ്ധതി പ്രകാരം190 ദിർഹം നൽകിയാൽ കേരളത്തിലെവിടെയുമുള്ള വായനക്കാർക്ക് 18 മാസം മാധ്യമം ദിനപത്രം സമ്മാനമായി എത്തിച്ചു നൽകും. 200 ദിർഹം നൽകി പദ്ധതിയിൽ അംഗമാവുന്നവർക്ക് 18 മാസം ദിനപത്രത്തിനു പുറമെ ഒാരോ മാസവും കുടുംബം മാസികയും സമ്മാനമായി നൽകും. പദ്ധതിയിൽ ചേരുന്നവർക്ക് മുൻനിര ആരോഗ്യ പരിരക്ഷാ സ്ഥാപനമായ ആസ്റ്റർ നൽകുന്ന പ്രിവിലേജ് കാർഡ്, ഇന്ത്യയിലെ ഏറ്റവും മികച്ച കരിയർ മാർഗനിർദേശ സംരംഭമായ സിജി നടത്തുന്ന ആപ്റ്റിട്യൂഡ് ടെസ്റ്റിന് 1500 രൂപ മൂല്യമുള്ള ഡിസ്കൗണ്ട് വൗച്ചർ, വിശ്വസ്ത മാട്രിമോണി വെബ്സൈറ്റായ സിന്ദഗി മാട്രിമോണിയുടെ 500 രൂപയുടെ വൗച്ചർ എന്നിവ ലഭിക്കും.
കേരളത്തിലെ മുൻനിര വാട്ടർതീം പാർക്കുകളായ സിൽവർ സ്റ്റോം, ഹാപ്പിലാൻഡ് എന്നിവയുടെ ടിക്കറ്റുകളും ലഭിക്കും. സ്കൂളുകളിലേക്കും പൊതു സ്ഥാപനങ്ങളിലേക്കും മാധ്യമം സമ്മാനമായി നൽകുന്നതിനുള്ള പാക്കേജുകളും നിലവിലുണ്ട്.500 ദിർഹം നൽകിയാൽ 20 മാസത്തേക്ക് അഞ്ച് ദിനപത്രവും കുടുംബം മാസികയും വെളിച്ചം പദ്ധതി പ്രകാരം സ്കൂളുകളിൽ വിതരണം ചെയ്യും. 900 ദിർഹം നൽകിയാൽ 10 ദിനപത്രം, കുടുംബം മാസിക എന്നിവ വിതരണം ചെയ്യും. ഇതിനു പുറമെ സമ്മാനമായി നൽകിയ ആളുടെ പേരിൽ സ്കൂൾ മുറ്റത്ത് ഒരു നന്മ മരവും നടും.
കൂടുതൽ പത്രം വിതരണം ചെയ്യാൻ സൗകര്യമൊരുക്കുന്ന ബണ്ടിൽ പാക്കേജിൽ രണ്ട് സ്കീമുകളാണുള്ളത്. 3700 ദിർഹം നൽകിയാൽ 18 മാസത്തേക്ക് 20 പത്രം, 20 കുടുംബം മാസിക എന്നിവ നൽകും. 7225 ദിർഹം നൽകിയാൽ 18 മാസത്തേക്ക് 40 പത്രം, 40 കുടുംബം മാസിക എന്നിവ ലഭ്യമാക്കും. വ്യക്തികൾ, പൂർവവിദ്യാർഥി സംഘങ്ങൾ, പ്രവാസി കൂട്ടായ്മകൾ എന്നിവർക്കെല്ലാം മൂല്യാധിഷ്ഠിത മാധ്യമ സംസ്കാരത്തിന് പിന്തുണയേകാൻ ഇൗ പദ്ധതി വഴി സാധിക്കും. ഒാരോ മേഖലയിലും ബന്ധപ്പെടാവുന്ന നമ്പറുകൾ: അബൂദബി: 0551238824, മുസഫ: 0507721301, അൽെഎൻ: 050 7234736, അജ്മാൻ: 0559410657, റാസൽഖൈമ: 0504574488, ഇൗസ്റ്റ് കോസ്റ്റ്: 0505205251, ഷാർജ: 0502663264, ഉമ്മുൽ ഖുവൈൻ: 0559701630, ദുബൈ - ബർദുബൈ: 0559484543, ദുബൈ - ദേര: 0566057103.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.