റാസല്‍ഖൈമ: വര്‍ണാഭമായ ക്രിസ്മസ് ആഘോഷത്തിന് റാസല്‍ഖൈമ ഒരുങ്ങുന്നു. പ്രത്യേക പ്രാര്‍ഥനകളും ക്രിസ്മസ്ട്രീയും നക്ഷത്ര വിളക്കുകളും ഒരുക്കിയാണ് ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്.
ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കരോള്‍ ഗാനസംഘങ്ങളും വരും ദിവസങ്ങളില്‍ സജീവമാകും. ക്രിസ്മസുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളുമായി കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്.
ക്രിസ്മസ് ട്രീ, നക്ഷത്രങ്ങള്‍ തുടങ്ങിയവക്കൊപ്പം വിവിധ വര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള പുല്‍കൂടുകളും വിപണിയില്‍ വില്പനക്കുണ്ട്. വ്യത്യസ്ത രുചികൂട്ടുകളിലും നിറങ്ങളിലും കേക്ക് വിപണിയും ഉണര്‍ന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.