‘സിയ’ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഒരുമ ദുബൈ വെസ്റ്റ് കൊടിയത്തൂർ ടീം
അജ്മാൻ: ചേന്ദമംഗല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷൻ (സിയ) പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ ടൂർണമെന്റിൽ ഒരുമ ദുബൈ വെസ്റ്റ് കൊടിയത്തൂർ ചാമ്പ്യന്മാരായി.
വാപ്പ യു.എ.ഇ രണ്ടാം സ്ഥാനവും കെഫ് കൊടിയത്തൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അജ്മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിൽ നടന്ന ഫയൂറോ സിയ പുതിയോട്ടിൽ സലാം മെമ്മോറിയൽ ഇരുവഴിഞ്ഞി-ചാലിയാർ ഫുട്ബാൾ ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുത്തു.
അദീപ് (വാപ്പ യു.എ.ഇ) മികച്ച കളിക്കാരനായും, ഇജാസ് (വാപ്പ യു.എ.ഇ) മികച്ച ഗോളിയായും, അബ്ദുൽ അഹദ് (ഒരുമ ദുബൈ വെസ്റ്റ് കൊടിയത്തൂർ) മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു. ചാലിയാർ-ഇരുവഴിഞ്ഞി കൂട്ടായ്മയുടെ നേതാക്കളായ ഹബീബ് കോഴിശ്ശേരി, സി.വി. ഉസ്മാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. കെ.ടി. അബ്ദുറബ്ബ്, ബഷീർ പാലിയിൽ, കബീർ പാലി, ഹുസൈൻ കക്കാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജസീർ, റഷീദ്, സക്കീർ പൊറ്റശ്ശേരി, തൻവീർ മുഹിയുദ്ദീൻ, ജസീർ ടി.കെ, ഫസ്ലു ഇ.കെ, നിയാസ് കെ.ടി, അബ്ദുൽബാരി, ജിനു സകീർ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.