ദുബൈ: ഏകദേശം 35 ലക്ഷം ഇന്ത്യക്കാർ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. ഇവരിൽ 12 ലക്ഷവും മലയാള ികളാണ്. അതുകൊണ്ടാവാം, കോവിഡ് പ്രതിരോധ ബോധവത്കരണത്തിനായി ദുബൈ സർക്കാർ തെര ഞ്ഞെടുത്ത ആറ് ഭാഷകളിലൊന്ന് മലയാളമായത്. സർക്കാർ പുറത്തിറക്കിയ ഒമ്പത് പേജ് ബേ ാധവത്കരണ കുറിപ്പിൽ അറബിക്, ഇംഗ്ലീഷ്, പാഴ്സി, ചൈനീസ്, ഉർദു എന്നീ ലോകോത്തര ഭാഷക ൾക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയായി മലയാളത്തെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എ ന്നും മലയാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്ന ദുബൈ, കോവിഡ് കാലത്തും കേരളത്തെയും അതുവഴി ഇന്ത്യയെയും ചേർത്തുപിടിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ദുബൈ സർക്കാറും ദുബൈ ഇകോണമിയുമാണ് ജോലിസ്ഥലങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. കോവിഡിനെതിരെ ജോലിസ്ഥലത്ത് സ്വീകരിക്കേണ്ട മുൻകരുതൽ എന്ന തലക്കെട്ടിലാണ് നിർദേശങ്ങൾ ഒരുക്കിയിരിക്കുന്നത്. ‘പ്രിയമുള്ളവരേ’ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കുറിപ്പിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
നിർദേശങ്ങൾ
1. സ്ഥാപനങ്ങളിൽ ടെലിവർക്കിങ് പ്രോത്സാഹിപ്പിക്കുക. കാരണം, നിങ്ങളുടെ പരിസരങ്ങളിലെവിടെയെങ്കിലും വൈറസ് ബാധയുണ്ടായാൽ പൊതുഗതാതവും ആൾക്കൂട്ടവും ഒഴിവാക്കണമെന്ന നിർദേശം വന്നേക്കാം. ടെലി വർക്കിങ് സംവിധാനം ഒരുക്കിയാൽ സ്ഥാപനത്തിെൻറ പ്രവർത്തനം തടസ്സപ്പെടാതിരിക്കും.
2. ഡെസ്ക്, മൗസ് പാഡ്, ഫോൺ, കീബോർഡ് തുടങ്ങിയവ പതിവായി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക
3. പരിസര പ്രദേശത്തെവിടെയെങ്കിലും കൊറോണ വൈറസ് ബാധിച്ചാൽ നിങ്ങളുടെ ജീവനക്കാരോട് വീട്ടിൽതന്നെ ഇരിക്കാൻ ഉപദേശിക്കുക. ഉപഭോക്താക്കളെയും മറ്റ് ഇടപാടുകാരെയും പറഞ്ഞ് മനസ്സിലാക്കുക
4. ചുമയോ മൂക്കൊലിപ്പോ ഉള്ളവർക്ക് ഉപയോഗിക്കാൻ മാസ്കുകളും ടിഷ്യൂ പേപ്പറുകളും ജോലിസ്ഥലത്ത് കരുതണം. ഉപയോഗം കഴിഞ്ഞ മാസ്കും ടിഷ്യൂവും സുരക്ഷിതമായി നിക്ഷേപിക്കാൻ സംവിധാനം
5. ജോലി ആവശ്യാർഥം യാത്ര ചെയ്യേണ്ടിവന്നാൽ അതുസംബന്ധിച്ച് നിയന്ത്രണങ്ങളോ നിർദേശങ്ങളോ നിലവിലുണ്ടോ എന്ന് പരിശോധിക്കണം. ആൾക്കൂട്ടങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ജീവനക്കാരെ ഉപദേശിക്കണം
6. ജോലി ചെയ്യുന്ന സ്ഥലം വൃത്തിയായും ശുചിയായും സൂക്ഷിക്കണം
7. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാൻ ജോലിസ്ഥലത്തുള്ളവരെ പ്രോത്സാഹിപ്പിക്കണം. ഹാൻഡ് സാനിറ്റൈസർ എല്ലാവർക്കും ഉപയോഗിക്കാൻ പാകത്തിൽ സൗകര്യപ്രദമായ സ്ഥലങ്ങളിൽ വെക്കണം. ജീവനക്കാർക്കും സന്ദർശകർക്കും ഇടപാടുകാർക്കും കൈ സോപ്പിട്ട് കഴുകാൻ സൗകര്യം ഒരുക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.