അബൂദബി: യു.എ.ഇയിൽ നിർമിച്ച ആദ്യത്തെ വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് ഡ്രോൺ ‘ഗർ മൗഷ’അനാവരണം ചെയ്തു. യു.എ.ഇ സായുധ സേന പവലിയനിൽ യുമെക്സ് 2020നോടനുബന്ധിച്ചാണ് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പുതിയ ഡ്രോൺ അനാച്ഛാദനം ചെയ്തത്. വ്യോമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രകടനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ഡ്രോൺ. ഭാരം കുറഞ്ഞ ആളില്ലാത്ത സൈനിക വിമാനമാണിത്.
ഏകദേശം 100 കിലോ പേലോഡുകൾ വഹിക്കാൻ കഴിവുള്ള ഡ്രോൺ ആറു മണിക്കൂർ 150 കിലോമീറ്റർ സ്ഥിരതയിൽ പ്രവർത്തിക്കും. കൂടുതൽ സഹിഷ്ണുത, ഉയർന്ന പേലോഡ്, സംയോജിത ഹൈ-ഡെഫനിഷൻ കാമറ, വിശാലമായ ഉപരിതല കവറേജ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഡ്രോൺ മികച്ച പ്രവർത്തനക്ഷമത നൽകുന്നു. നിർണായക ദൗത്യങ്ങൾക്കായി മനുഷ്യ രഹിത ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ സൈനികരെ സഹായിക്കും. ഗ്യാസ് പൈപ്പ്ലൈൻ ചോർച്ച കണ്ടെത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനും തിരയൽ, രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.