ഷാർജ: യു.എ.ഇയുടെ പൗരാണിക കച്ചവട മേഖലയിലെ ആണിക്കല്ലായിരുന്നു ഉപ്പിലിട്ട മത്സ്യങ ്ങളുടെ വിപണി. പരമ്പരാഗതമായി പകർന്ന് കിട്ടിയ അറിവ് ഉപയോഗപ്പെടുത്തി തുടർന്നുപേ ാന്ന ഈ കച്ചവട സമ്പ്രദായത്തെ ഇന്നും നെഞ്ചോട് ചേർത്ത് പിടിച്ച് ആഘോക്ഷമാക്കി മാറ്റിയി രിക്കുകയാണ് സ്വദേശി സമൂഹം. ഒമാെൻറ മുസന്ദം മേഖലയോട് ചേർന്ന് കിടക്കുന്ന ഷാർജയുട െ ഉപനഗരവും ഒരുപാട് ചരിത്ര മുഹൂർത്തങ്ങളുടെ വേദിയുമായ ദിബ്ബ അൽ ഹിസനിലാണ് സാൾട്ട് ആൻഡ് മറൈൻ ഫിഷിംഗ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. പരമ്പരാഗതമായി പകർന്ന് കിട്ടിയ സമുദ്ര അറിവുകളും തീരമേഖലയിലെ കച്ചവടങ്ങളുമാണ് ഉത്സവത്തിെൻറ മുഖമുദ്ര.
ചൂര പോലുള്ള വലിയ മത്സ്യങ്ങളും നെത്തോലി തുടങ്ങിയ ചെറിയ മത്സ്യങ്ങളും എങ്ങനെയാണ് ഉപ്പിലിട്ടിരുന്നതെന്ന് ഇവിടെ വന്നാൽ നേരിട്ട് മനസിലാക്കാം. തീരത്ത് ചാകര വന്നാൽ ഉപ്പിലിടുന്നവർക്ക് ഹരം പകരാൻ കൂട്ടിനെത്തിയിരുന്ന താളമേളങ്ങളും നൃത്തങ്ങളും അതേ ചന്തത്തിൽ മേളയിൽ അവതരിപ്പിക്കുന്നു. ഉപ്പിലിട്ട മത്സ്യങ്ങൾ സൂക്ഷിക്കുവാൻ എങ്ങനെയാണ് ഈന്തപ്പനയോല കൊട്ടകൾ മെടഞ്ഞിരുന്നതെന്നും ഏതൊക്കെ രീതിയിലായിരുന്നു മത്സ്യ സംസ്ക്കരണമെന്നും പറഞ്ഞ് തരുന്നത് കുട്ടിക്കാലം മുതൽ തന്നെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്നവരാണ്. മുത്ത് വാരാൻ പോയിരുന്ന രീതിയും കാർഷിക–ക്ഷീര മേഖലയും പനവഞ്ചി നിർമാണവുമെല്ലാം ഉത്സവത്തിെൻറ ഭാഗമാണ്.
കിഴക്കൻ തീരമേഖലയുടെ അഭിമാനമായിരുന്ന ഈ കച്ചവടത്തെ ഇന്നും അതേ ബഹുമാനത്തോടെയാണ് പുതുതലമുറ ഏറ്റെടുക്കുന്നത്. സമുദ്ര വ്യാപാരം, പുകയില കച്ചവടം, ബോട്ട് നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരും മത്സ്യ വിപണിയെ കൈ ഒഴിഞ്ഞിരുന്നില്ല. ഉത്സവം കാണുക മാത്രമല്ല, വിലപേശി മത്സ്യവും ഉപോത്പ്പന്നങ്ങളും വാങ്ങാം ഇവിടെ നിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കച്ചവടക്കാർ പത്തേമാരികളിൽ വന്നപ്പോൾ ഇരുണ്ട മലഞ്ചെരുവുകൾക്കിടയിൽ നിന്ന് കച്ചവടക്കാർ എത്തിയത് കഴുത പുറത്തായിരുന്നു. ഇന്ന് മത്സ്യങ്ങൾ ദുബൈ, അബുദബി എന്നവിടങ്ങളിലേക്ക് എത്തിക്കാൻ മണിക്കൂറുകൾ മതി.
ശീതികരിച്ച വാഹനങ്ങളിൽ ഒരു കേടുപാടും കൂടാതെ മത്സ്യങ്ങൾ എത്തിക്കാം. തീരത്ത് ശേഖരിച്ച് വെക്കാൻ ശീതികരണികളുമുണ്ട്. എന്നാൽ പണ്ട് അതൊന്നും ഇല്ലായിരുന്നപ്പോൾ ഉപ്പായിരുന്നു തുണ. അത് കൊണ്ട് തന്നെയാണ് ഈ ഉപ്പിലിട്ട മത്സ്യ ഉത്സവത്തിന് ഇത്ര പ്രസക്തിയെന്ന് സ്വദേശിയായ അഹമ്മദ് പറയുന്നു. ഇറാൻ, ഇറാഖിലെ ബസ്ര, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ഉപ്പിലിട്ട മത്സ്യങ്ങൾ കൊണ്ട് പോയിരുന്നത്. പകരമായി തേൻ, പുകയില, വിറക്, പാരഫിൻ, എണ്ണ, ഡീസൽ തുടങ്ങിയവയാണ് വാങ്ങിയിരുന്നത്. ബാർട്ടർ സംവിധാനമായിരുന്നു കച്ചവടത്തിൽ ഏറെ കാലം നിലനിന്നത്. കടൽ തീരത്തും കുന്നിൻ മുകളിലുമായിരുന്നു മത്സ്യം ഉണക്കാനിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.