????? ????? ????????????????????? ???? ???????? ??????????????? ???????

നേ​താ​ക്ക​ള്‍ പ്ര​വാ​സി​ക​ളെ മ​ണ്ട​ന്‍മാ​രാ​ക്കു​ന്നു

ഷാ​ര്‍ജ: ഷാ​ര്‍ജ വ്യ​വ​സാ​യ മേ​ഖ​ല ഏ​ഴി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള റെ​സ്​​റ്റോ​റ​ൻ​റാ​ണ് മ​ല​യാ​ളി​ക​ളു ​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ല്‍ റ​ഹ​ല. ദ​ക്ഷി​ണേ​ഷ്യ​ക്കാ​രു​ടെ താ​വ​ളം കൂ​ടി​യാ​ണ് റ​ഹ​ല. സ​മീ​പ​ത്തെ കെ​ട ്ടി​ട​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളാ​യ വാ​ച്ച്മാ​ന്‍മാ​രും ഇ​വി​ടെ ഉ​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​ത്തെ ി​യ​തോ​ടെ റ​ഹ​ല​യി​ലും ആ​വേ​ശം തി​ള​ച്ച് മ​റി​യാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, പെ ാ​ന്നാ​നി, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും. തെ​ര​ഞ്ഞെ ​ടു​പ്പ് സ​മ​യ​ത്ത് ഗ​ള്‍ഫി​ലെ​ത്തു​ന്ന നേ​താ​ക്ക​ള്‍ പ്ര​വാ​സി​ക​ളെ മ​ണ്ട​ന്‍മാ​രാ​ക്കു​ന്ന​ത് പ​തി​വ് നാ​ട​ക​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ച​ർ​ച്ച​യി​ലെ പൊ​തു​അ​ഭി​പ്രാ​യം.

പ്ര​വാ​സി​ക​ള്‍ക്ക് വേ​ണ്ട അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചും സ​ഹാ​യ- സ​ഹ​ക​ര​ങ്ങ​ളെ കു​റി​ച്ചും പ​റ​യു​​മ്പോ​ള്‍, മോ​ഹ​ങ്ങ​ള്‍ മാ​ത്രം ത​രു​ന്ന പ​തി​വ​ല്ലാ​തെ അ​നു​കൂ​ല​മാ​യ ഒ​രു ഇ​ട​പ്പെ​ട​ല്‍ ഒ​രു നേ​താ​വി​െ​ൻ​റ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം. മ​ല​പ്പു​റം തെ​ക്ക​ന്‍ കൂ​റ്റൂ​ര്‍ സ്വ​ദേ​ശി സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ഗ​ള്‍ഫി​ലെ​ത്തി​യി​ട്ട് വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തെ വാ​ഗ്ദാ​ന​ങ്ങ​ള്‍ കേ​ള്‍ക്കു​മ്പോ​ള്‍ ചി​രി​യാ​ണ് വ​രാ​റു​ള്ള​ത്. ന​ട​ക്കാ​ത്ത കു​റേ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് വാ​തോ​രാ​തെ സം​സാ​രി​ക്കും തി​രി​ച്ച് പോ​കും. നാ​ട്ടി​ല്‍ എ​ന്തെ​ങ്കി​ലും വി​ശേ​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ വീ​ണ്ടും വ​ന്ന്​ മോ​ഹി​പ്പി​ക്കും. ഇ​തെ​ല്ലാ​തെ ഒ​രു വ​ക നേ​ട്ട​വും പ്ര​വാ​സി​ക​ള്‍ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ അ​ഭി​പ്രാ​യം.

പാ​ല​ക്കാ​ട് ചേ​ര്‍പ്പു​ള്ള​ശ്ശേ​രി സ്വ​ദേ​ശി ബ​ഷീ​ര്‍ ഉ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് നാ​ട്ടി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നി​യാ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന ചേ​ര്‍പ്പു​ള​ശ്ശേ​രി-, പ​ട്ടാ​മ്പി, റോ​ഡും ഒ​റ്റ​പ്പാ​ലം റോ​ഡും ത​ക​ര്‍ന്ന് കി​ട​ക്കു​ക​യാ​ണ്. അ​തു​പോ​ലും ന​ന്നാ​ക്കാ​ന്‍ സ​മ​യം ക​ണ്ടെ​ത്താ​ത്ത അ​ധി​കാ​രി​ക​ളോ​ട് പ്ര​വാ​സ​ത്തി​െ​ൻ​റ ആ​വ​ലാ​തി​ക​ള്‍ ബോ​ധി​പ്പി​ച്ചി​ട്ട് എ​ന്ത് കാ​ര്യ​മാ​ണെ​ന്ന്​ ബ​ഷീ​ര്‍ ചോ​ദി​ക്കു​ന്നു. മ​ല​പ്പു​റം ആ​ല​ത്തി​യൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി പ്ര​വാ​സി​യാ​യി​ട്ട് വ​ര്‍ഷ​ങ്ങ​ളാ​യി. രാ​വും പ​ക​ലും അ​ധ്വാ​നി​ച്ചി​ട്ടാ​ണ് കു​ടും​ബം നോ​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ സ​ര്‍ക്കാ​റി​ല്‍ നി​ന്ന് യാ​തൊ​രു​വി​ധ ആ​നു​കൂ​ല്യ​വും ല​ഭി​ച്ചി​ട്ടി​ല്ല.

പ്ര​വാ​സി​ക​ളാ​ണ് മു​ട്ടു​ന്ന​തെ​ന്ന് കേ​ട്ടാ​ല്‍ അ​ധി​കാ​രി​ക​ള്‍ക്ക് വാ​തി​ല്‍ തു​റ​ക്കാ​ന്‍ ത​ന്നെ മ​ടി​യാ​ണ്. കാ​സ​ര്‍കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള അ​ഫ്സ​ലി​ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ ജ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​യം അ​നി​വാ​ര്യ​മാ​ണ്. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി മ​ജീ​ദി​െ​ൻ​റ പ്ര​വാ​സ​ത്തി​ന് മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി പ്രാ​യം. നി​ര​വ​ധി ത​വ​ണ വോ​ട്ട് ചെ​യ്യു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ യാ​തൊ​രു​വി​ധ പി​ന്തു​ണ​യും ആ​രി​ൽ നി​ന്നും നി​ന്ന് ല​ഭി​ക്കാ​റി​ല്ല. ജ​യി​ക്കു​ന്നു പോ​കു​ന്നു അ​ഞ്ചു കൊ​ല്ലം ക​ഴി​യു​മ്പോ​ള്‍ വീ​ണ്ടും സ​മീ​പി​ക്കു​ന്നു. ഇ​ത​ല്ലാ​തെ വേ​റെ രീ​തി​യി​ലു​ള്ള ഒ​രു നീ​ക്ക​വും ക​ണ്ടി​ട്ടി​ല്ല. ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് സ​ബീ​ല്‍ ജോ​ലി തെ​ര​ഞ്ഞ് ന​ട​ക്കു​ക​യാ​ണ്. ത​ല്‍ക്കാ​ലം ഹോ​ട്ട​ലി​ല്‍ ക​യ​റി​യ​താ​ണ്.

ഉ​ന്ന​ത പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്ക് നാ​ട്ടി​ല്‍ ജോ​ലി ത​രാ​നി​ല്ലെ​ങ്കി​ല്‍ വി​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി ക​ണ്ടെ​ത്താ​ന്‍ സ​ര്‍ക്കാ​റി​െ​ൻ​റ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഇ​യാ​ളു​ടെ വാ​ദം. മ​റ്റ് പ​ല​രാ​ജ്യ​ക്കാ​രും ഇ​ത്ത​രം പി​ന്തു​ണ ന​ല്‍കു​ന്നു​ണ്ട്. ജോ​ലി സം​ബ​ന്ധ​മാ​യ ച​തി​കു​ഴി​ക​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ഇ​ത്ത​രം പി​ന്തു​ണ​ക​ള്‍ സ​ഹാ​യ​ക​വു​മാ​കും. ടി​ക്ക​റ്റ് നി​ര​ക്കി​െ​ൻ​റ കു​തി​ച്ചു​ച്ചാ​ട്ട​ത്തെ കു​റി​ച്ചു​ള്ള പ​രാ​തി എ​ല്ലാ​വ​ര്‍ക്കു​മു​ണ്ട്. എ​ത്ര​കാ​ല​മാ​യി പ​റ​യു​ന്ന പ​രാ​തി​യാ​ണ് എ​ന്തേ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​യോ അ​തു​മി​ല്ല. നാ​ട്ടി​ലു​ള്ള​വ​രോ​ട് വോ​ട്ട് ചെ​യ്യാ​ന്‍ പോ​ക​ണ്ട എ​ന്ന് പ​റ​യാ​ത്ത​ത് ജ​നാ​ധി​പ​ത്യ​ത്തെ മാ​നി​ച്ചാ​ണ്. ഇ​ന്ത്യ ത​നി​മ​യോ​ടെ നി​ല​നി​ല്‍ക്കാ​ന്‍ വോ​ട്ട​വ​കാ​ശം ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ചേ പ​റ്റു.
വ​രാ​ന്‍ പോ​കു​ന്ന സ​ര്‍ക്കാ​റി​െ​ൻ​റ പി​ന്തു​ണ എ​ങ്കി​ലും പ്ര​വാ​സി​ക​ള്‍ക്ക് കി​ട്ടി​യാ​ല്‍ മ​തി​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​വ​രു​ടെ ഏ​കാ​ഭി​പ്രാ​യം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.