മു​സി​രി​സ് അ​വാ​ർ​ഡ് ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​ന്

ദു​ബൈ: കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി മു​സി​രി​സ് ഫെ​സ്​​റ്റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കി​വ​രാ​റു​ള്ള മു​സി​രി​സ് അ​വാ​ർ​ഡി​ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നംപ​റ​മ്പി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൊ​ടു​ങ്ങ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം വി​പു​ല​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ഇ​ദ്ദേ​ഹം ന​ട​ത്തു​ന്ന​ത്. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഫി​റോ​സ് സ്വ​ന്തം നാ​ട്ടി​ൽ ക​ഷ്​​ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ന്ന​ദാ​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു കൊ​ണ്ടാ​ണ് സ്വാ​ന്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. ഫേ​സ് ബൂ​ക്കി​ലൂ​ടെ ഇ​രു​ന്നൂ​റി​ലേ​റെ ലൈ​വ് പ​രി​പാ​ടി​ക​ൾ ന​ട​ത്തി ഒ​ട്ടേ​റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. പ്ര​ഥ​മ മു​സി​രി​സ് അ​വാ​ർ​ഡ് നേ​ടി​യ​ത് പ്ര​വാ​സി​ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ് ജേ​താ​വ് അ​ഷ്‌​റ​ഫ് താ​മ​ര​ശ്ശേ​രി​യാ​ണ്. ഫി​റോ​സ് കു​ന്നംപ​റ​മ്പി​ലി​ന് ഏ​പ്രി​ൽ 12 നു ​ന​ട​ക്കു​ന്ന മു​സി​രി​സ് ഫെ​സ്​​റ്റി​ൽ അ​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ സ​ത്താ​ർ മാ​മ്പ്ര​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ക​ർ പു​ത്ത​ൻ​ചി​റ​യും പ​റ​ഞ്ഞു.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.